കോവിഡ് ആശുപത്രിയിൽ അണു നശീകരണം നടത്തി

കോഴിക്കോട് : ബി.ജെ.പി. കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനഘോഷ സേവാസപ്താഹത്തിന്റെ ഭാഗമായി കോവിഡ് ഹോസ്റ്റപിറ്റലായ ബീച്ച് ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ് ഹോസ്പ്പിറ്റലിലെ കാത്തിരിപ്പ് കേന്ദ്രം , ഹോമിയോ മെഡിക്കൽ കോളേജ് ,ജില്ല ആയുർവേദ ഹോസ്പ്പിറ്റൽ എന്നിവയിലെ ഒ പി. ഹാൾ , പൊതു ജനങ്ങളുടെ ഇരിപ്പിടം , പൊതു സ്ഥലം, എന്നിവിടങ്ങളിൽ അണു നശീകരണം നടത്തി. ബി.ജെ.പി കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി പി.രജിത് കുമാർ, എൻ.പി. പ്രകാശൻ, രമേശൻ, ഷൈബു കാമ്പുറം, ശശിധരൻ ,സുനിൽ രാജ് ,കെ.എം രജീഷ്, എസ്.പി. സബീഷ് നേതൃത്വം നൽകി.

ബി.ജെ.പി. കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കോവിഡ് നശീകരണം. ബി.ജെ.പി കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ഉദ്ഘാടനം ചെയ്യുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *