കേന്ദ്രമന്ത്രി വി.മുരളീധരനെ ചോദ്യം ചെയ്യണം : സലീം മടവൂർ

കോഴിക്കോട് : സ്വർണക്കടത്ത്, ബിനാമിനിക്ഷേപം, നികുതിവെട്ടിപ്പ്, അരുൺ രവീന്ദ്രനുമായുള്ള ബന്ധം, എന്നീ വിഷയങ്ങളിൽ കേന്ദ്രമന്ത്രി വി.മുരളീധരനെ കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്, എൻ.ഐ.എ, ഇൻകംടാക്‌സ് ചോദ്യം ചെയ്യണമെന്ന് ലോക്താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്വർണ്ണംകടത്തിയത് ഡിപ്ലോമിറ്റിക് ബാഗിലാണെന്ന് കേന്ദ്ര ധനകാര്യസഹമന്ത്രി അനുരാഗ് ഠാക്കൂർ പാർലമെന്റിൽ പറഞ്ഞിട്ടും മുരളീധരൻ അല്ലെന്ന് പറയുന്നത് ദുരൂഹമാണ്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യുവകോപ്പറേറ്റീവ് സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കണം. സ്ത്രീചേതന എന്ന എൻജിഒ സംഘടനയുടെ ഇടപാടുകളും അന്വേഷിക്കണം. കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് സപ്തംബർ 23 ന് ദേശീയ വ്യാപകമായി ലോകതാന്ത്രിക് യുവജനതാദൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.കെ സജിത്ത്കുമാർ, വൈസ്പ്രസിഡന്റ് പി.സി സന്തോഷ്, ജില്ലാ പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *