കോഴിക്കോട് : ബി.ജെ.പി. നോർത്ത് നിയോജക മണ്ഡലത്തിലെ 70 കേന്ദ്രങ്ങളിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പാതയോര പ്രതിഷേധ സമരം സംഘടിപ്പിച്ചു.മണ്ഡലതല ഉദ്ഘാടനം ബി.ജെ.പി.ഉത്തര മേഖല ജനറൽ സെക്രട്ടറി പി.ജിജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നോർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു അധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി പി രജിത് കുമാർ സ്വാഗതവും ഏരിയ പ്രസിഡണ്ട് വി.പി.ഷിബു നന്ദിയും പറഞ്ഞു.