കോഴിക്കോട് : കേരളത്തിലെ എല്ലാവർക്കും ഒരേകാലയളവിൽ മൂന്നുദിവസം ഹോമിയോപ്പതി പ്രതിരോധ മരുന്നായ ആഴ്‌സനികം ആൽബം30 ലഭ്യമാക്കാൻ റിലാക്‌സ് കേരളമിഷൻ പദ്ധതിയുമായി ഗ്ലോബൽ ഹോമിയോപ്പതി ലവേഴ്‌സ് അസോസിയേഷൻ രംഗത്തിറങ്ങുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതിനായി വ്യവസായ-വാണിജ്യസ്ഥാപനങ്ങൾ പ്രാദേശിക സന്നദ്ധ സംഘടനകൾ, തിരെഞ്ഞെടുക്കപ്പെട്ട പ്രാദേശിക ജനപ്രതിനിധികളുടെയും സഹായം തേടും. ബ്രാൻഡ് അംബാസിഡറായി ഏഷ്യൻ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻ ലിബാസ് സാദിഖിനെ പ്രഖ്യാപിച്ചു. രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾ വിജയകരമായി നടപ്പിലാക്കുന്ന കോവിഡ് 19 ആയുഷ് ചികിത്സ കേരളത്തിലും ഉടൻ നടപ്പിലാക്കുക. ഒരു പ്രദേശത്തെ ജനങ്ങൾ ഒന്നിച്ച് ആഴ്‌സനികം ആൽബം30 കഴിച്ചാൽ കോവിഡ് തടയാനാകുമെന്നതിന് തെളിവായി കിഴക്കമ്പലം, കാവാലം, എടപ്പാൾ, പഞ്ചായത്തുകളും, പന്തളം മുനിസിപ്പാലിറ്റിയും അനുഭവസാക്ഷ്യങ്ങളാണെന്നവർ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ 200ലധികം അലോപ്പതി ഡോക്ടർമാർ (കോവിഡ് ചികിത്സയിൽ ഉൾപ്പെടുന്നവർ) ഇതിനകം മരണപ്പെട്ടെന്നും, എന്നാൽ കോവിഡിനും, മറ്റു അസുഖങ്ങൾക്കും ചികിത്സിച്ച ഹോമിയോ ഡോക്ടർമാർ മരിച്ചെന്ന വാർത്ത ഇതുവരെ വന്നിട്ടില്ലെന്നവർ അവകാശപ്പെട്ടു. ലോകാരോഗ്യ സംഘടന നൽകുന്ന ഉപദേശങ്ങൾ അവ്യക്തവും, സ്വതന്ത്ര വിമർശകരുടെ വിമർശനങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കയാണ്. 2020 എപ്രിൽ മാസത്തിൽ വിദക്തരടങ്ങിയ ടാസ്‌ക് ഫോഴ്‌സ് രാജ്യം നിലവിൽ സ്വീകരിച്ചിട്ടുള്ള കോവിഡ് അനുബന്ധ നയം പുനപരിശോധിക്കണമെന്ന് പ്രധാനമന്ത്രിയോട് കത്തിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്. കോവിഡിനെ ഭയന്നുള്ള നിയന്ത്രിത സാമൂഹിക ജീവിതവും, ക്വാറന്റൈനുകളും അനന്തമായി നീണ്ടുപോയാൽ ജനജീവിതം തകരുകയും, ഭീമമായ സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്യും. ലോകം നേരിടുന്ന ഈ പ്രതിസന്ധിയെ നേരിടാൻ തുച്ഛമായ ചിലവിലൂടെ ഹോമിയോപതിയിലൂടെ സാധിക്കുമെന്ന് ഭാരവാഹികളായ ഡോ.ഇസ്മയിൽ സേട്ട്, ഡോ.ബാസിൽ കുര്യൻ ജോസ്, എ.സലാഹുദ്ദീൻ, എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റിലാക്‌സ് കേരള മിഷൻ അംബാസിഡറായ ലിബാസ് സാദിഖും പങ്കെടുത്തു.