കൊയിലാണ്ടി: സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ രാജിവെക്കണ എന്നാവശ്യപ്പെട്ടുകൊണ്ട് ജനതാദൾ (എസ്) ന്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ ധർണ്ണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.കബീർ സലാല ഉൽഘാടനം ചെയ്തു. സ്വർണ്ണം കടത്തിയത് നയതന്ത്ര ബാഗേജിൽ തന്നെയാണെന്ന് കേന്ദ്ര സർക്കാർ രേഖാമൂലം വ്യക്തമാക്കിയതോടെ മന്ത്രി പദവിയിൽ തുടരാനുള്ള അർഹത വി.മുരളീധരനില്ലെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രാലയവും നാഷണൽ ഇൻവെസ്റ്റിഗേഷൻ എജൻസിയും (എൻ.ഐ.എ) നയതന്ത്ര ബാഗേജ് വഴിയാണ് സ്വർണ്ണം കടത്തിയതെന്ന് വ്യക്തമാക്കിയിട്ടും നുണ ആവർത്തിച്ചു കൊണ്ടിരിക്കുന്ന വി.മുരളീധരൻ അന്വേഷണത്തെ ബോധപൂർവ്വം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ധർണ്ണയിൽ നിയോജക മണ്ഡലം പ്രസിഡൻറ് സുരേഷ് മേലെപ്പുറത്ത് അധ്യക്ഷം വഹിച്ചു. കെ.ദേവരാജ്, കെ.എം.ഷാജി, എ.റിലേഷ് സംസാരിച്ചു.