പി.ടി നിസാർ
രാജ്യത്തെ പ്രധാന കാൻസർ ചികിത്സകരിലൊരാളും, ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്ന് ഓങ്കോളജിയിൽ ഉന്നത ബിരുദം കരസ്ഥമാക്കി അവിടെ സേവനമനുഷ്ഠിച്ച ഡോ.രാഗേഷ്.ആർ നായർ കോഴിക്കോട് മെയ്ത്രയിൽ രക്താർബുദം മേധാവിയായി എത്തിയിരിക്കുകയാണ്. കോഴിക്കോട് ചേളന്നൂർ സ്വദേശിയായ അദ്ദേഹം കാൻസർ ചികിത്സയുടെ വിവിധ മേഖലകളെക്കുറിച്ച് സംസാരിക്കുന്നു.
വിദേശ രാജ്യങ്ങളിൽ കാൻസർ രോഗത്തിന് ലഭിക്കുന്ന അതേ ചികിത്സ കേരളത്തിലും ലഭ്യമാണെന്നും, കാൻസർ ചികിത്സാരംഗത്ത് അന്താരാഷ്ട്ര നിലവാരത്തിലേക്ക് കേരളം വളർന്നിട്ടുണ്ടെന്നും പ്രശസ്ത ഓങ്കോളജിസ്റ്റും, മെയ്ത്ര ഹോസ്പിറ്റലിലെ രക്താർബുദ രോഗവിഭാഗം മേധാവിയുമായ ഡോ.രാഗേഷ്.ആർ നായർ പീപ്പിൾസ്റിവ്യൂവിനോട് പറഞ്ഞു. രക്താർബുദത്തിലെ ലിംഫോമ, ലുക്കീമിയ, മൾട്ടിപ്പിൾമൈലോമ, എന്നീ അവസ്ഥകൾ തന്നെ വ്യത്യസ്ത ടൈപ്പുകളിലുണ്ട്. അർബുദ ചികിത്സാരംഗത്തെ ആധുനിക കണ്ടുപിടിത്തങ്ങളിലൂടെ രോഗം ഭേദമാക്കാൻ സാധിക്കും. കീമോതെറാപ്പി, നോൺകീമോതെറാപ്പി, ഇമ്യൂണൽതെറാപ്പി, ടാർഗറ്റഡ് തെറാപ്പി, എന്നിവയിലൂടെ ചികിത്സ നൽകാൻ സാധിക്കും. കാൻസർ കണ്ടെത്തി കൃത്യ സമയത്ത് ചികിത്സിച്ചാൽ എൺപത് ശതമാനം പേർക്കും രോഗം പൂർണ്ണമായി ഭേദമാക്കാൻ സാധിക്കും. നാലാംഘട്ട സ്റ്റേജിൽ കണ്ടെത്തുന്ന കാൻസറുകൾപോലും അറുപത് ശതമാനം മാറ്റിയെടുക്കാൻ സാധിക്കും. ഭാവിയിൽ അപൂർവ്വമായ ട്യൂമറുകളെ ചികിത്സിച്ച് ഭേദമാക്കാനുള്ള ഗവേഷണം ഈ മേഖലയിൽ നടക്കുന്നുണ്ട്. രോഗിയുടെ ആരോഗ്യാവസ്ഥ വയസ്സ് എന്നിവ മുഖ്യഘടകമാണ്. ചികിത്സക്കിടയിൽ മുടികൊഴിച്ചിൽ. ഛർദ്ദി എന്നിവ ഉണ്ടാവാറുണ്ട്. ചികിത്സാരംഗത്തെ നൂതന സംവിധാനത്തിന്റെ വികാസത്തിന്റെ ഭാഗമായി രോഗിക്ക് ഉണ്ടാവുന്ന സൈഡ് ഇഫക്ട് ഗണ്യമായി കുറയ്ക്കാനായിട്ടുണ്ട്. സാധാരണഗതിയിൽ രക്താർബുദം വന്നാൽ വ്യക്തിയുടെ ആയുസ്സ് പരിമിതപ്പെട്ടു എന്നു പറഞ്ഞിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ഇന്ന് അതെല്ലാം മാറിയിട്ടുണ്ട്. ക്രോണിക് മൈലോമലുക്കീമിയ ഗുളികമാത്രം കഴിച്ചാൽ മാറ്റാവുന്നതാണ്. ഇപ്പോൾ സാധാരണയായി കണ്ടുവരുന്ന ഷുഗർ, ഹൈപ്പർടെൻഷൻ എന്നിവക്ക് സ്ഥിരമായി കഴിക്കുന്ന മരുന്നിന്റെ വിലക്ക് സമാനമായ ചിലവിൽ ഈ അസുഖത്തെ മരുന്ന്കൊണ്ട് കീഴ്പ്പെടുത്താനാവും. രോഗം വന്ന് ഭേദമായി പൂർണ്ണ ആരോഗ്യത്തോടെ പതിറ്റാണ്ടുകൾ ജീവിക്കുന്നവരുമുണ്ട്. ചികിത്സയുടെ ഭാഗമായി വരുന്ന ചെറിയ സൈഡ് ഇഫക്ടുകളെ ചെറുക്കാൻ സപ്പോർട്ടിംഗ് മെഡിസിനുമുണ്ട്. ഇന്ന് ചികിത്സക്ക് അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും പോകേണ്ട ആവശ്യമില്ല. അമേരിക്കയിൽ ലഭിക്കുന്ന മരുന്നുകൾ കേരളത്തിലും ലഭ്യമാണ്. എല്ലാ ചികിത്സയും നിർണ്ണയിക്കുന്നത് സയന്റിഫിക് ഡാറ്റയുടെ അടിസ്ഥാനത്തിലാണ്. ട്രീറ്റ്മെന്റ് പ്രോട്ടോക്കോൾ പൂർണ്ണമായി പാലിക്കും. ചികിത്സക്ക് ഒപി, ഡേകെയർ, അഡ്മിറ്റ് എന്നീ രീതികളുണ്ട്. അഡ്മിറ്റ് ചെയ്യുന്ന രോഗികൾക്ക് മെയ്ത്രയിൽ പോസറ്റീവ് റൂം സൗകര്യം, വായുഫ്യൂരിഫിക്കേഷൻ എന്നിവയിലൂടെ ഇൻഫക്ഷനെ തടയാൻ എല്ലാ ശാസ്ത്രീയമാർഗ്ഗങ്ങളും മെയ്ത്രയിലെ കാൻസർ വിഭാഗത്തിൽ സജ്ജമാണ്. രോഗിയുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ശാസ്ത്രീയമാർഗ്ഗങ്ങൾ സ്വീകരിക്കും. രോഗികൾക്ക് ഗ്യഹാന്തരീക്ഷത്തിൽ ചികിത്സലഭ്യമാക്കുന്നതോടൊപ്പം രോഗംഭേദമായിന് ശേഷം അവരെ സാധാരണജീവിതം നയിക്കാനും പ്രാപ്തരാക്കുന്നു. കേരളത്തിലെ മറ്റ് സെന്ററുകളുമായി സഹകരിച്ച് ചികിത്സക്ക് സൗകര്യമൊരുക്കും. ബോൺമാരോട്രാൻസ്പ്ലാന്റ് എന്നാൽ കിഡ്നി, ലിവർ ട്രാൻസ്പ്ലാന്റ് പോലെ ഒന്നല്ല. ആരോഗ്യവാനായ വ്യക്തിയുടെ രക്തത്തിൻ നിന്ന് സ്റ്റംസെൽ എടുത്ത് രോഗിക്ക് നൽകുകയാണ്. രക്തം നൽകിയ വ്യക്തിക്ക് തന്നെ അതേ രക്തം തിരിച്ച് നൽകാനാവും.
കേരളത്തിലെ കാൻസർ നിരക്ക് ദേശീയ ശരാശരിയേക്കാൾ ഉയർന്നതാണ്. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്. ഡൽഹി ആൾ ഇന്ത്യ മെഡിക്കൽ സയൻസിലെ സേവനത്തിന് ശേഷം സ്വന്തം നാട്ടിൽ വന്ന് സേവനം നടത്തുവാൻ സാധിക്കുന്നത് സന്തോഷം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാൻസർചികിത്സാരംഗത്ത് വലിയ ഗവേഷണങ്ങൾ തുടരുകയാണ്. ഏറ്റവും പുതിയ രോഗ പ്രതിരോധ ചികിത്സ മെയ്ത്ര കാൻസർ വിഭാഗത്തിലൂടെ നൽകുക എന്നതാണ് പരമമായ ലക്ഷ്യമെന്ന് ഡോ.രാഗേഷ്.ആർ നായർ പറഞ്ഞു. അർബുദ ചികിത്സാരംഗത്ത് അദ്ദേഹത്തിനുള്ള അനുഭവസമ്പത്ത് നമ്മുടെ നാടിന് പ്രയോജനപ്പെടുമെന്നതിൽ സംശയമില്ല.