തൃശൂർ : സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുരസ്‌കാരങ്ങൾ നേടിയ മൊബൈൽ ബാങ്കിങ് പ്ലാറ്റ്ഫോമായ എസ്.ഐ.ബി മിറർ പ്ലസ് അവതരിപ്പിച്ചു. ആകർഷകമായ യൂസർ ഇന്റർഫേസോടെ അത്യാധുനിക ഡിജിറ്റൽ അനുഭവം പ്രദാനം ചെയ്യുന്നതാണ് പുതിയ വേർഷൻ. ഓൺലൈനായി ഇൻസ്റ്റന്റ് അക്കൗണ്ട് തുറക്കാനുള്ള സൗകര്യം, ഓൺലൈൻ നിക്ഷേപങ്ങൾ, വായ്പകൾ, എളുപ്പത്തിലുള്ള റീചാർജ്, ബിൽ പേയ്മെന്റ്, ഓൺലൈനായി ഫീസ് അടയ്ക്കൽ, ഇ-കൊമേഴ്സ് സൈറ്റുകളിൽ താരതമ്യം ചെയ്ത് വാങ്ങൽ (സൈബർമാർട്ട്), വിമാന ടിക്കറ്റ് ബുക്ക് ചെയ്യൽ തുടങ്ങിയ സൗകര്യങ്ങൾ എസ്.ഐ.ബി മിറർ പ്ലസിൽ ലഭ്യമാണ്. അക്കൗണ്ട് സുരക്ഷിതമാക്കാനുള്ള സൗകര്യവും ‘ഇ-ലോക്ക്’ ആണ് മിറർ പ്ലസിന്റെ സവിശേഷതയാണ്. എല്ലാ ഡിജിറ്റൽ ഇടപാടുകൾക്കും മൊത്തത്തിൽ ഡെബിറ്റ് പരിധി നിശ്ചയിക്കാനുള്ള സൗകര്യവും ലഭ്യമാണ്. 350ലധികം ബില്ലേഴ്സിന് ബിൽ പേയ്മെന്റ് നടത്താനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. എസ്.ഐ.ബി മിറർ പ്ലസ്സ് ആപ് സ്റ്റോറിലും ഗൂഗിൾ പ്ലേസ്റ്റോറിലും ലഭ്യമാണ്.