സർവ്വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ സംവിധാനം നിലനിർത്തണം – പാരലൽ കോളേജ് അസോസിയേഷൻ

കോഴിക്കോട് : കാലിക്കറ്റ് ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ യൂണിവേഴ്‌സിറ്റികളിലും നിലവിലുള്ള വിദൂരവിദ്യാഭ്യാസ വിഭാഗം നിലനിർത്തണമെന്ന് പാരലൽ കോളേജ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഓപ്പൺ യൂണിവേഴ്‌സിറ്റിയെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, റഗുലർ കോളേജ്-പാരലൽകോളേജ് വിദ്യാർത്ഥികൾക്ക് രണ്ട്തരം സർട്ടിഫിക്കറ്റ് നൽകാനുള്ള തീരുമാനം പുനപരിശോധിക്കണം. കർണാടകത്തിലും, തമിഴ്‌നാട്ടിലും ഓപ്പൺ യൂണിവേഴ്‌സിറ്റികളുണ്ടെങ്കിലും അവിടെയെല്ലാം പ്രധാന യൂണിവേഴ്‌സിറ്റികളിൽ വിദൂര വിദ്യാഭ്യാസ വിഭാഗം തുടരുന്നുണ്ട്. ഈ വിഷയത്തിൽ കഴിഞ്ഞവർഷം സംസ്ഥാനതലത്തിൽ വാഹനജാഥ നടത്തുകയും, ഗവർണർ മുഴുവൻ എംഎൽഎമാർ, ജനപ്രതിനിധികൾക്കെല്ലാം നിവേദനം നൽകിയിട്ടുണ്ട്. സർക്കാർ അവധാനതയോടെ വിഷയത്തെ സമീപിച്ചില്ലെങ്കിൽ ലഭക്കണക്കിന് വിദ്യാർത്ഥികൾ പതിനായിരക്കണക്കിന് അധ്യാപകർ, മറ്റു ജീവനക്കാർ എന്നിവരുടെ ഭാവി അവതാളത്തിലാകും. പാരലൽകോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എസ്.ഇഎസ്.ടി ഗ്രാന്റുകൾ, ബസ്‌കൺസഷൻ, കോർപ്പറേഷൻ ഗ്രാന്റുകൾ ഇപ്പോൾ ലഭിക്കുന്നുണ്ട്. നിർദനരായ വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസം നൽകുന്നതാണിത്. ഓപ്പൺ സർവ്വകലാശാലകൾ കോൺടാക്ട് ക്ലാസുകളാണ് നൽകുക. കേരളീയ വിദ്യാഭ്യാസ പുരോഗതിക്ക് പാരലൽ കോളേജ് പതിറ്റാണ്ടുകൾ നൽകുന്ന സേവനം അധികാരികൾ വിലയിരുത്തി ഈ മേഖലയെ സംരക്ഷിക്കണം. ആവശ്യങ്ങൾ നേടിയെടുക്കാൻ എല്ലാ പാരലൽ കോളേജുകൾക്ക് മുൻപിലും അധ്യാപകരും, ജീവനക്കാരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും അടങ്ങുന്ന സംഘം കോവിഡ് മാനദണ്ഡം പാലിച്ച് ധർണ്ണ നടത്തും. വാർത്താസമ്മേളനത്തിൽ സംസ്ഥാന കമ്മറ്റിയംഗം സജിരാജ്, ജില്ലാ സെക്രട്ടറി വിനോദ്കുമാർ.സി, ജില്ലാ പ്രസിഡന്റ് രമബാലൻ, പി.ഇ സുകുമാർ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *