രക്താർബുദ ചികിത്സാരംഗത്ത് നൂതന സംവിധാനങ്ങളൊരുക്കി മെയ്ത്ര

കോഴിക്കോട് : രക്താർബുദ ചികിത്സാരംഗത്ത് ഏറ്റവും നൂതനമായ ചികിത്സാ സൗകര്യമൊരുക്കി മെയത്ര ഹോസ്പിറ്റൽ. ഡൽഹി ഓൾ ഇന്ത്യ ഇസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്ന് ഇന്റേണൽ മെഡിസിനിൽ എംഡിയും ക്ലിനിക്കൽ ഹെമറ്റോളജിയിൽ ഡിഎമും നേടിയ പ്രഗൽഭ ഓങ്കോളജിസ്റ്റ് ഡോ.രാകേഷ് ആർ നായരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമാണ് ചികിത്സക്ക് നേതൃത്വം നൽകുന്നത്. വിദക്ത ഡോക്ടർമാരോടോപ്പം ഡൽഹിയിൽ നിന്ന് പരിശീലനം ലഭിച്ച നഴ്‌സുമാരും ഫിസിയോതെറാപ്പിസ്റ്റുകൾ, ന്യൂട്രീഷനിസ്റ്റ്, കൗൺസിലർമാർ എന്നിവരുടെ സേവനവും രോഗിക്ക് ലഭ്യമാവും. തീർത്തും ഗ്യഹാന്തരീഷത്തിൽ സുരക്ഷമാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചാണ് ചികിത്സ നൽകുക. അർബുദ ചികിത്സകൾക്ക് മാത്രമല്ല അപ്ലാസ്റ്റിക് അനീമിയ,സിക്കിൾസെൽ ഡിസീസ്, തലസീമിയ, ജംസൽട്യൂമർ തുടങ്ങിയ രക്തവൈകല്യങ്ങൾക്കും മുതിർന്നവർക്കും കുട്ടികൾക്കും അസ്ഥിമജ്ജമാറ്റിവയ്ക്കൽ നടത്തുന്നതിൽ വിദക്തനും, മികച്ച ഗവേഷകൻ കൂടിയാണ് ഡോ.രാകേഷ്.ആർ നായർ. ഇന്ത്യയിലെ ക്യാൻസർ വ്യാപനത്തിന്റെ കണക്കിൽ ഒന്നാംസ്ഥാനം കേരളത്തിനാണ്. ശാസ്ത്രമാസികയായ ലാൻസെറ്റ് ഓങ്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ഓരോ ഒരുലക്ഷം പേരിലും നൂറ്റിമുപ്പത്തിയഞ്ചിന് മുകളിൽ ആളുകൾ അർബുദ ബാധിതരാണ്. ദേശിയ തലത്തിൽ ഇത് നൂറ്റിയഞ്ചാണ്. സ്ത്രീകളെക്കാൾ പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന രക്താർബുദമാണ് ഏറ്റവും മുകളിൽ കാണുന്നതെന്നും ഇതിന് മികച്ച ചികിത്സയും പരിചരണവും സ്വകാര്യ മേഖലയിലും ഉറപ്പ് വരുത്തെണ്ടതുണ്ട്. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവർത്തന പരിചയമുള്ള ഡോ. രാകേഷ് ആർ.നായരുടെ സേവനം രോഗികൾക്ക് ഫലപ്രദമാവുമെന്ന് ഹോസ്പിറ്റൽ സിഇഒ ഡോ.പി മോഹനക്യഷ്ണൻ പറഞ്ഞു. ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ, ഇൻഫർമേഷൻ കൺട്രോൾമേഷേഴ്‌സിന്റെ (വാഷ്) പരിശോധന അംഗീകാരം മെയ്ത്രക്ക് ലഭിച്ചിട്ടുണ്ട്. രക്താർബുദത്തിന് മാത്രമല്ല അസ്ഥിമജ്ജ മാറ്റിവയ്ക്കൽ ആവശ്യമായ മാരകമല്ലാത്ത അവസ്ഥകൾക്കും മികച്ച ചികിത്സ മെയ്ത്രയിൽ വിപുലമായ സൗകര്യങ്ങളോടെ നൽകുന്നുണ്ട്. വാർത്താസമ്മേളനത്തിൽ ഡോ.പി.മോഹനക്യഷ്ണൻ, ഡോ.രാഗേഷ്.ആർ.നായർ, എം.എൻ ക്യഷ്ണദാസ് പങ്കെടുത്തു.

മെയ്ത്രയിൽ ആരംഭിച്ച രക്താർബുദ ചികിത്സാ സംവിധാനത്തെക്കുറിച്ച് പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ.രാകേഷ് ആർ നായർ സംസാരിക്കുന്നു. ഹോസ്പിറ്റൽ സിഇഒ ഡോ.പി മോഹനക്യഷ്ണൻ, ചീഫ് മാർക്കറ്റിംഗ് ഓഫീസർ എം.എൻ ക്യഷ്ണദാസ് സമീപം.
Share

Leave a Reply

Your email address will not be published. Required fields are marked *