കോഴിക്കോട് : ലീഗൽ അസിസ്റ്റന്റ് ടീം (ലാറ്റ്)ന്റെ പ്രവർത്തകനെതിരെ യു.എ.പി.എ ചുമത്തുമെന്ന് പോലീസ് ഭീക്ഷണിപ്പെടുത്തുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാലത്തായി പീഢന കേസിൽ നടത്തിയ ഇടപെടലും, പോലീസ് ഉൾപ്പെടുന്ന പ്രോസിക്യൂഷന്റെ തെറ്റുകളും നിയമപരമായി ചൂണ്ടിക്കാണിക്കുന്നത് കൊണ്ടുള്ള പ്രതികാര നടപടിയാണിത്. ഇതിനെതിരെ വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കും. കണ്ണൂർ, ത്യശൂർ ഐ.ജിമാർ പാലക്കാട് എസ്.പി എന്നിവർക്ക് അനാവശ്യ പോലീസ് നടപടിക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ക്രിമിനൽ നടപടി ചട്ടം പാലിക്കാതെയിരുന്നു പോലീസ് സ്‌റ്റേഷനിൽ വിളിച്ച് വരുത്തി, സംഘടനാപ്രവർത്തനം തുടരില്ലെന്ന് എഴുതിവാങ്ങിച്ചത്. 5500 പേർ ഒപ്പിട്ട പരാതി സമർപ്പിച്ചിട്ടുണ്ട്. നീതിക്കായി തുടർന്നും ശബ്ദിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. സെക്രട്ടറി ജാഷിക്ക് മുഹമ്മദ്, കോഴിക്കോട് ജില്ലാ കോ-ഓർഡിനേറ്റർ ഗൗതംഗണേഷ്, കെ.വി ഷാജി വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.