കോഴിക്കോട് : ജനതാദൾ (എസ്) സംസ്ഥാന സെക്രട്ടറിയായി പി.ടി ആസാദിനെ സംസ്ഥാന പ്രസിഡന്റ് സി.കെ നാണു നോമിനേറ്റ് ചെയ്തു. കാൽനൂറ്റാണ്ടിലധികമായി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച് വരികയാണ്. പതിനഞ്ച് വർഷക്കാലം കാലിക്കറ്റ് അർബൻബാങ്കിന്റെ ഡയറക്ടറായിരുന്നു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അംഗമായിരുന്നു. നിലവിൽ നാളികേര വികസന ബോർഡ് ഡയറക്ടറാണ്. എം.ഇ എസ് ജില്ലാ വൈസ് പ്രസിഡന്റ്, ഖാസി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി, ഗാന്ധിയൻ പൗരസമിതി പ്രസിഡന്റ്, കാലിക്കറ്റ് കലാരംഗം പ്രസിഡന്റ് , വിവിധ സ്‌പോർട്‌സ് സംഘടനയുടെ ഭാരവാഹി കൂടിയാണ്.