കോഴിക്കോട് : പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മറ്റി അംഗവും മാധ്യമം ദിനപത്രം സീനിയർ ന്യൂസ് എഡിറ്ററുമായിരുന്ന എൻ.രാജേഷിന്റെ നിര്യാണത്തിൽ കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് യോഗം അനുശോചിച്ചു. പ്രസിഡന്റ് എം.ഫിറോസ്ഖാൻ അധ്യക്ഷത വഹിച്ചു. എൻ.പി രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. ട്രഷറർ ഇ.പി മുഹമ്മദ് അനുശോചനപ്രമേയം അവതരിപ്പിച്ചു. വിനോദ് കോവൂർ, കമാൽ വരദൂർ, കെ.പ്രേമനാഥ് നവാസ് പൂനൂർ, പി.ജെ ജോഷ്വ, ഖാദർ പാലാഴി, പി.വേലായുധൻ, കെ.പി വിജയകുമാർ, സജിത് കുമാർ, പി.ജെ മാത്യൂ, ടി.കെ അബ്ദുൾ ഗഫൂർ, സുഹാസ് പോള, കെ.പി സോഫിയ ബിന്ദ്, പി.വിപുൽനാഥ്, കെ.സി റിയാസ്, എ.പി സജിഷ, ദീപക് ധർമ്മടം, മനോജ്, സി.എം നൗഷാദലി, പി.ഷിമിത്ത്, കെ.എ സൈഫുദ്ദീൻ, പ്രസ് ക്ലബ്ബ് സെക്രട്ടറി പി.എസ് രാകേഷ്, ജോ.സെക്രട്ടറി പി.കെ സജിത്ത് സംസാരിച്ചു. കേരള മീഡിയ അക്കാദമിയുടെ മുൻ ഭരണസമിതി അംഗമായ എൻ.രാജേഷിന്റെ നിര്യാണത്തിൽ അക്കാദമി മുൻ സെക്രട്ടറിയും, പി.ആർ.ഡി മുൻ അഡീഷണൽ ഡയറക്ടറുമായ എ.എ ഹക്കീം അനുശോചനം രേഖപ്പെടുത്തി. പത്രപ്രവർത്തക വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന അക്കാദമിയിൽ മേഖലയിലെ അധ്യാപകർക്ക് റിഫ്രഷ്‌മെന്റ് കോഴ്‌സുകൾ ആരംഭിച്ചതിന് പിന്നിൽ അദ്ദേഹം വലിയ ഇടപെടൽ നടത്തിയിരുന്നുവെന്ന് ഹക്കീം പറഞ്ഞു. മുതിർന്ന മാധ്യമ പ്രവർത്തകനും മാധ്യമം ദിനപത്രത്തിലെ സീനിയർ ന്യൂസ് എഡിറ്ററുമായ എൻ.രാജേഷിന്റെ നിര്യാണത്തിൽ ജനതാദൾ(എസ്) സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ കബീർ സലാല അനുശോചിച്ചു.