ദുബായ് : മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിയമസഭാസാമാജികത്വത്തിന്റെ അമ്പതാം വാർഷികം ത്തിന്റെ ഭാഗമായി ഇൻകാസ് എൻ.എം.സിയുമായി ചേർന്ന് സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് നടത്തും. 17-ാം തിയതി ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ, എന്നി എഡിറ്റേറുകളിലെ എൻ.എംസിയുടെ മെഡിക്കൽ സെന്ററുകളിലാണ് പരിശോധന നടത്തുന്നത്. യുഎഇയിൽ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന എല്ലാ പ്രവാസികളും സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ഭാരവാഹികൾ പറഞ്ഞു. സമൂഹത്തിലെ താഴെ തട്ടിലുള്ളവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പൊതുജീവിതം നയിക്കുന്ന ഉമ്മൻചാണ്ടിയോടുള്ള ആദരവിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ഇൻകാസ് യുഎഇ ആക്ടിംഗ് പ്രസിഡന്റ് ടി.എ രവീന്ദ്രനും, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലിയും പറഞ്ഞു.