കോഴിക്കോട് : പ്രവാസികളുടെ തൊഴിൽപരമായ കഴിവുകൾ കേരളത്തിന് പ്രയോജനപ്പെടുത്തുകയും, തൊഴിലില്ലായ്മക്ക് പരിഹാരം കാണാനും, പഞ്ചായത്തുകൾതോറും പ്രവാസി സംരഭങ്ങൾ ആരംഭിക്കാനും ലക്ഷ്യമിട്ടിട്ടുള്ള കേരള പ്രവാസി അസോസിയേഷന്റെ ‘ സ്വയം പര്യാപ്ത കേരളം പ്രവാസികളിലൂടെ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എം.ടി വാസുദേവൻനായർ ഓൺലൈനിലൂടെ നിർവ്വഹിച്ചു. കേരള പ്രവാസി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് രാജേന്ദ്രൻ വെള്ളപാലത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രജേഷ്.എൻ.എസ് സ്വാഗതം പറഞ്ഞു. നടുവണ്ണൂരിലാരംഭിക്കുന്ന പ്രോജക്ടിനെക്കുറിച്ച് നടുവണ്ണൂർ പ്രസിഡന്റ് ഉമേഷ്‌ലാൽ വിശദീകരിച്ചു. നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യശോദ തെങ്ങിട, സുരഭി ലക്ഷ്മി (സിനിമാതാരം), പ്രിൻസ് പളിക്ക സേവ്യർ, ഷംസുദീൻ, റഷീദ് നള്ളിയിൽ, ബാലചന്ദ്രൻ പാറച്ചോട്ടിൽ, പ്രദീപ്കുമാർ കാവുന്തറ, മഹേഷ് മോഹൻ, എൻ. ആലി, സജീവൻ നാഗത്ത്, അഷ്റഫ് പുതിയപ്പുറം, അഡ്വ :ഉമ്മർ മണ്ണാട്ടേരി, രാമദാസ്, ഒ എം കൃഷ്ണകുമാർ, സുധീഷ് കൊട്ടൂർ, സെമീർ ബാബ, ലാൽ ഇല്ലത്ത്, ഗിരീഷ് നടുവണ്ണൂർ, രംജിത്ത് എടയാടിയിൽ ആശംസകൾ നേർന്നു. പി.കെ കാദർ നന്ദി പറഞ്ഞു.