ഭീമ ഹർജി ഒപ്പുശേഖരണം നടത്തി

മലപ്പുറം : മദ്യ വിരുദ്ധ ജനകീയ മുന്നണി നടത്തുന്ന ലിക്വർ ക്വിറ്റ് കേരള സമര പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രിക്ക് 10 ലക്ഷം പേർ ഒപ്പിട്ട് നൽകുന്ന ഭീമഹർജിയുടെ ജില്ലാതല ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കോഡിനേറ്റർ സി കെ എം ബാപ്പുഹാജി സ്വാഗതം പറഞ്ഞു. ചെയർമാൻ എ പി മൊയ്തീൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി ഉബൈദുല്ല എംഎൽഎ വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ ഹസ്സൻസഖാഫി പൂക്കോട്ടൂർ ഭാരവാഹികളായ ഇയാച്ചേരി കുഞ്ഞികൃഷ്ണൻമാസ്റ്റർ, ഫാദർ മാത്വൂസ് വട്ടിയാണിക്കൽ, ഒ.കെ.കുഞ്ഞികോമു മാസ്റ്റർ, അബ്ദുൽ കരീം എഞ്ചിനീയർ മനോജ് കാവനൂർ, ഫാദർ ഡോക്ടർ ജോൺസൺ തേക്കനാടിയിൽ, അഷറഫ് കോടിയിൽ., ഷാജു തോപ്പിൽ., അജിത് മംഗലം, വർഗീസ് തണ്ണിനാൻ, മുഹ്‌സിൻ ബാബു ടി.പി.എം, മജീദ് മാടമ്പാട്, സി.എം.എ.ഗഫൂർ മാസ്റ്റർ, എ.നൂറദ്ധീൻ മാസ്റ്റർ, പ്രഭാഷ് സംസാരിച്ചു.

ഭീമ ഹർജിയുടെ ജില്ലാതല ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *