തെക്കിൽ ഫൗണ്ടേഷൻ എക്‌സലൻസ് അവാർഡ് രവീന്ദ്രൻ രാവണേശ്വരത്തിന്

സുള്ള്യ: കർണാടകയിലെ പ്രമുഖ വ്യവസായിയും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖനുമായിരുന്ന തെക്കിൽ മുഹമ്മദ് ഹാജിയുടെ സ്മരണാർത്ഥം തെക്കിൽ റൂറൽ ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ നൽകിവരുന്ന എക്‌സലൻസി പുരസ്‌കാരം മാധ്യമം ചീഫ് റിപ്പോർട്ടർ രവീന്ദ്രൻരാവണേശ്വരത്തിന്. 25 വർഷമായി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന രാവീന്ദ്രൻ രാവണേശ്വരം ന്യുനപക്ഷങ്ങൾക്കെതിരെ നടത്തുന്ന അതിക്രമങ്ങൾക്കും ഫാഷിസത്തിനുമെതിരെ മാധ്യമ രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. രവീന്ദ്രന്റെ ‘കാവിപ്പശു-ഗുജറാത്ത് വംശഹത്യമുതൽ ഇന്ത്യൻ മാധ്യമങ്ങളുടെ നിലാപടുകൾ’, ‘മഡെ മഡെ സ്‌നാന’ എന്നീ പുസ്തകങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നതെന്ന് ജൂറി ചെയർമാനും കർണാടക കെ.പി.സി.സി സെക്രട്ടറിയുമായ ടി.എം ഷാഹിദ് തെക്കിൽ  അറിയിച്ചു. 10001 രൂപയും ശിൽപവും പ്രശംസാപത്രവും പൊന്നാടയും അടങ്ങുന്ന അവാർഡ് സെപ്തംബർ 12ന് സുള്ള്യ അറൻന്തോട് തെക്കിൽ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ നെഹ്‌റു യുവ കേന്ദ്രയുടെ മുൻ ഡയറക്ടർ ജനറലും കർണാടക പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ വർക്കിങ്ങ് പ്രസിഡന്റുമായ സലീം അഹമ്മദ് അവാർഡ് സമ്മാനിക്കും. കർണാടക ചീഫ് വിപ്പ് നാരായണസ്വാമി ചടങ്ങിൽ സംബന്ധിക്കും. ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ ടി.എം.ഷാഹിദ് തെക്കിൽ അധ്യക്ഷത വഹിക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സാമൂഹിക രാഷ്ട്രീയ- സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ- നിരവധി പേർ പങ്കെടുക്കുമെന്ന് തെക്കിൽ ഫൗണ്ടേഷൻ വൈസ് ചെയർമാൻ ടി.എം.ഷാസ് തെക്കിൽ, തെക്കിൽ ഫൗണ്ടേഷൻ സെക്രട്ടറി അഷറഫ് ഗുണ്ടി, ട്രഷറർ ടി.എം ജാവിദ് തെക്കിൽ , സുള്ള്യ പ്രസ്സ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *