കൊടുവള്ളി : ഐക്യജനാധിപത്യ മുന്നണിയെ വഞ്ചിച്ച് ഇടതു മുന്നണിയിലേക്ക് കൂറുമാറിയ ലോക്താന്ത്രിക് ജനതാദളിന്റെ നിലപാടിൽ പ്രതിഷേധിച്ച് മാറിനിന്ന ജനതാദൾ വിഭാഗം യു.പി.എയിലെ ഘടകകക്ഷിയും ലാലുപ്രസാദ് നയിക്കുന്ന രാഷ്ട്രീയ ജനതാദളിൽ ലയിക്കാൻ തീരുമാനിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി ചോലക്കര മുഹമ്മദ് മാസ്റ്റർ പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഡോ.ജോർജ് ജോസഫ്, ട്രഷറർ അഡ്വ.മോഹൻദാസ് വിളങ്ങര, യുവജനത സംസ്ഥാന സെക്രട്ടറി ശ്രീജിത്ത് പേരാമ്പ്ര, മുൻ സെക്രട്ടറി ലിജാസ് കൊയിലോത്ത്, ജില്ല സെക്രട്ടറി ചന്ദ്രൻ പൂക്കിണറമ്പത്ത്, ട്രഷറർ വി.ഗോപാലൻ എന്നിവരടക്കം നിരവധി നേതാക്കളും പ്രവർത്തകരുമാണ് ആർ.ജെ.ഡിയിൽ ചേർന്നത്.