കേച്ചേരി : കെ.എം.സി.സി.ചൂണ്ടൽ പഞ്ചായത്ത് തൃശൂർ ജില്ലയിലെ കെ.എം.സി.സി.പ്രവർത്തകർക്കായി പട്ടിക്കരയിൽ സൗഹൃദ സംഗമം നടത്തി. കരീം പന്നിത്തടം ഉദ്ഘാടനം ചെയ്തു. തിരിച്ചു വന്ന പ്രവാസികൾക്കായി നോർക്ക പ്രഖ്യാപിച്ച സഹായങ്ങളും സ്വയം തൊഴിലിനായ് കെ.എഫ്.സി. മുഖേനയുള്ള പദ്ധതികളും നടപ്പിലാക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. ദുബായ് കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ഫാറൂഖ് പട്ടിക്കര അദ്ധ്യക്ഷത വഹിച്ചു.കെ.എം സി.സി.ദുബായ് മണലൂർ മണ്ഡലം സെക്രട്ടറി ആഷിഖ് പെരുമണ്ണ് ദുബായ് കെ.എം.സി.സി.യുടെ വെൽഫെയർ ഫണ്ട് വിതരണം നടത്തി. റാസൽ ഖൈമ കെ.എം.സി.സി. തൃശൂർ ജില്ലാ പ്രസിഡണ്ട് അബു പുന്നയൂർ, ജലീൽ പൈങ്കണ്ണിയൂർ, മുസ്തഫ കേച്ചേരി, എം.എ. അനസ്, പി.വി. മുഹമ്മദലി പ്രസംഗിച്ചു.