കോഴിക്കോട് :ബാങ്ക് വായ്പകൾക്കുള്ള മൊറോട്ടോറിയം ദീർഘിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര ആവശ്യപ്പെട്ടു. ലോക്ഡൗണിന് ശേഷവും വ്യാപാര-വ്യവസായമേഖലയിലെ അവസ്ഥ ശോചനീയമാണ്. കച്ചവടരംഗം 35 ശതമാനം വരെ കുറഞ്ഞിരിക്കുകയാണ്. മൊറോട്ടോറിയം ആറ് മാസത്തേക്ക് കൂടി നീട്ടണമെന്നും, മൊറോട്ടോറിയം കാലയളവിലെ പലിശ എഴുതിതള്ളണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും, കേന്ദ്രധനകാര്യമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ടെന്നും രാജു അപ്‌സര പറഞ്ഞു.