പ്രളയ പുനരധിവാസം- ബോബി ചെമ്മണൂർ ഒരേക്കർ ഭൂമി കൈമാറി

കൽപ്പറ്റ: പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുന്നതിനായി ഡോ. ബോബി ചെമ്മണൂർ കൽപ്പറ്റയിൽ ഒരേക്കർ സ്ഥലം സൗജന്യമായി നൽകി. ഭൂമിയുടെ രേഖ കലക്ട്രേറ്റിൽ നടന്ന ചടങ്ങിൽ റവന്യുഭവന നിർമ്മാണ വകുപ്പ് മന്തി ഇ. ചന്ദ്രശേഖരന് ബോബി ചെമ്മണൂർ കൈമാറി. കൽപ്പറ്റ നഗരത്തിന് സമീപം ആറുകോടി രൂപയോളം വിലമതിക്കുന്ന സ്ഥലമാണ് പ്രളയ ബാധിതർക്കായി സൗജന്യമായി നൽകിയത്. സി.കെ ശശീന്ദ്രൻ എം.എൽ.എ,ജില്ലാകലക്ടർ ഡോ.അദീല അബ്ദുളള,സബ് കലക്ടർ വികൽപ് ഭരദ്വാജ്, വിജയൻ ചെറുകര ചടങ്ങിൽ പങ്കെടുത്തു. ഭൂമി രജിസ്ട്രേഷന് ആധാരം സൗജന്യമായി തയ്യാറാക്കി നൽകിയ എസ്. സനൽകുമാറിനെ ചടങ്ങിൽ ആദരിച്ചു.

പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുന്നതിനായി ഡോ.ബോബി ചെമ്മണൂർ കൽപ്പറ്റ നഗരത്തിനടുത്ത് നൽകുന്ന ഒരേക്കർ സ്ഥലത്തിന്റെ ഭൂരേഖ ഡോ. ബോബി ചെമ്മണൂർ,. റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് കൈമാറുന്നു. സി.കെ. ശശീന്ദ്രൻ എം.എൽ.എ, ജില്ലാ കലക്ടർ ഡോ. അദീലഅബ്ദുള്ള, സബ്കലക്ടർ വികൽപ് ഭരദ്വാജ്, വിജയൻ ചെറുകര സമീപം.
Share

Leave a Reply

Your email address will not be published. Required fields are marked *