കൊച്ചി : സർക്കാർ നേരിടുന്ന സ്വർണക്കടത്ത് ആരോപണം അടക്കമുള്ള നിർണായക വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടുത്തം ദുരൂഹത ഉയർത്തുന്നതാണെന്നും സുപ്രധാന രേഖകൾ ഉണ്ടായിരുന്ന പ്രോട്ടോക്കോൾ വിഭാഗത്തിൽ നടന്ന അട്ടിമറിയെ കുറിച്ച് സംസ്ഥാന ഏജൻസികൾ അന്വേഷിച്ചാൽ സത്യാവസ്ഥ പുറത്ത് വരില്ല.അതിനാൽ ഹൈക്കോടതി നേരിട്ട് അന്വേഷണം നടത്തണമെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന അധ്യക്ഷ അനുചാക്കോ ആവശ്യപ്പെട്ടു.