പ്രവാസി ലീഗ് പ്രതിഷേധം വിജയിപ്പിക്കും

കോഴിക്കോട് : കോവിഡ് കാലത്ത് നാട്ടിലെത്തിയ പ്രവാസികൾക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തിര ധന സഹായം വിതരണം ചെയ്യാത്തതിലും അപേക്ഷകരെ വിവിധ കാരണങ്ങൾ പറഞ്ഞ് നോർക്ക പ്രയാസപ്പെടുത്തുന്നതിലും കോവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാത്തതിലും പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി പ്രവാസി ലീഗ് നടത്തുന്ന പ്രതിഷേധം വിജയിപ്പിക്കാൻ കോഴിക്കോട് ജില്ലാ പ്രവാസി ലീഗ് യോഗം തീരുമാനിച്ചു. ഓൺലൈൻ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ഇമ്പിച്ചി മമ്മു ഹാജി അദ്ധ്യക്ഷം വഹിച്ചു. കരിപ്പൂർ വിമാന അ പടകത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ജില്ലാ ജനറൽ സെക്രട്ടറി അഹമദ് കുറ്റിക്കാട്ടൂർ. ട്രഷറർ കറാളത്ത് പോക്കർ ഹാജി.കാട്ടിൽ അമ്മദ് ഹാജി.ഹുസൈൻ കമ്മന. യു.കെ.ഹുസൈൻ.പി.കെ.മജീദ് ഹാജി വടകര.വി.പി.കുഞ്ഞ ഹമ്മദ് ഹാജി. കുഞ്ഞാലി ഹാജി പാലമ്പറ്റ എന്നിവർ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *