പിണറായി സർക്കാർ അഴിമതിയുടെ കൂടാരമായി മാറി-എം.സി മായിൻഹാജി

ഫറോക്ക്: പിണറായി സർക്കാർ അഴിമതിയുടെ കൂടാരമായി മാറിയിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ഉപാദ്ധ്യക്ഷൻ എം.സി മായിൻ ഹാജി പറഞ്ഞു. രാജ്യത്തെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യദ്രോഹകുറ്റത്തിന് പ്രതിസ്ഥാനത്തായിട്ടില്ല. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് തന്റെ ഓഫീസ് നിയന്ത്രിക്കാനാകുന്നില്ല. ബേപ്പൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി നടത്തിയ ഓൺലൈൻ രാഷ്ട്രീയ വിശദീകരണ പൊതുയോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതു മുന്നണി യോഗം പോലും കൂടാൻ സാധിക്കുന്നില്ല. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് പി.സി അഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻറ് ഉമ്മർപാണ്ടികശാല, സംസ്ഥാന പ്രവർത്തക സമിതിയംഗം ഷാഫി ചാലിയം, എം മുഹമ്മദ് കോയ ഹാജി, കെ.കെ ആലിക്കുട്ടി മാസ്റ്റർ, യു.പോക്കർ ,പി ആസിഫ്, മുല്ല വീട്ടിൽ വീരാൻ കോയ ഹാജി, കെ.പി മുഹമ്മദലി, എൻ.കെ ബിച്ചിക്കോയ, എ.അഹമ്മദ് കോയ, ഷാഹുൽ ഹമീദ് പട്ടത്താനം, എം കഞ്ഞാമുട്ടി, സഹീർ നല്ലളം, വി.പി ഇബ്രാഹീം,മൻസൂർ അരീക്കാട് സംസാരിച്ചു.

ബേപ്പൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി നടത്തിയ ഓൺലൈൻ രാഷ്ട്രട്രീയ വിശദീകരണ പൊതുയോഗം എം.സി മായിൻഹാജി ഉൽഘാടനം ചെയ്ത് സംസാരിക്കുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *