കോവിഡ് ഇൻകാസിന്റെ സേവനം ഒന്നാമത് – ഇ.പി ജോൺസൻ

ഷാർജ: കോവിഡ് കാലത്ത് യു.എ.ഇ.യിൽ സംഘടനകൾ നടത്തികൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തി കൊണ്ട് ഇൻക്കാസ് മുൻപന്തിയിലാണെന്ന് ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ്, ഇ.പി.ജോൺസൻ പറഞ്ഞു. കഴിഞ്ഞ ആറുമാസ കാലത്തോളം കോവിഡുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന അനേകം പേർക്ക് സഹായഹസ്തമായി ഷാർജ പത്തനംതിട്ട ജില്ല ഇൻക്കാസ് പ്രസിഡണ്ട്, ശ്യാം വർഗ്ഗിസ് ജീവകാരുണ്യ പ്രവർത്തകർക്ക് മാതൃകയാണെന്നും, എൺപതിനായിരം രൂപ നാട്ടിൽ ഏജന്റിന് നൽകി പാസ്‌പോർട്ടും, മതിയായ രേഖകളും ഇല്ലാതെ കുടുങ്ങി കിടന്ന ഉത്തർപ്രദേശ് ലക്‌നൗ ‘സ്വദേശി ചോട്ടു പ്രസാദിനും, പാസ്‌പോർട്ടും ടിക്കറ്റും ഔട്ട് പാസും കൂടാതെ അത്യാവശ്യ സാധനങ്ങളും വസ്ത്രങ്ങൾ അടക്കം വാങ്ങിച്ച് നൽകി സ്വദേശത്തേക്ക് അയക്കാൻ അദ്ദേഹത്തിന് സാധിച്ചുവെന്നും, ആദ്യമായി ജനിച്ച ആറുമാസം പ്രായമുള്ള തന്റെ കുഞ്ഞിനെ കാണാനുള്ള മോഹവുമായി നാട്ടിലേക്ക് യാത്ര തിരിക്കുന്നതിന് തലേദിവസം പാസ്‌പോർട്ടും ടികറ്റും എല്ലാം നഷ്ടപ്പെട്ട സനോജിനെ സഹായിക്കാനും, നേതൃത്വം നൽകിയ ശ്യാം വർഗ്ഗീസിനെ അഭിനന്ദിക്കുന്നുവെന്ന് ഐ.എ എസ് പ്രസിഡണ്ട് പറഞ്ഞു. ഇന്ത്യൻ അസ്സോസിയേഷനിൽ പത്തനംതിട്ട ജില്ല ഇൻക്കാസ് കമ്മിറ്റി സംഘടിപ്പിച്ച ഔട്ട്പാസ്, ടിക്കറ്റ് വിതരണ ചടങ്ങ് അക്ഷരാർത്ഥത്തിൽ നമുക്ക് അഭിമാനിക്കാവുന്നതാണ്. ഭക്ഷണവും, മരുന്നും, ടിക്കറ്റും നൽകാൻ സാധിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഇൻകാസ് പ്രസിഡന്റ് അഡ്വ..വൈ. എ. റഹീം, പറഞ്ഞു. ഇൻക്കാസ് യു.എ.ഇ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി,ഐ.എ .എസ് ആക്ടിങ് ട്രഷറർ ഷാജി ജോൺ,ഐ.എ.എസ്. ജോ:സെക്രട്ടറി ശ്രീനാഥ്, ഇൻക്കാസ് കലാവിഭാഗം കൺവീനർ മധു.എ.വി.തണ്ണോട്ട് നവാസ് തേക്കട, ഷാന്റി തോമസ്, അജിത്ത് കുമാർ, ഹാരിസ് കൊടുംകല്ലൂർ, ബിജോ തുടങ്ങിയ ഇൻകാസ് നേതാക്കൾ സംസാരിച്ചു. ഇ.പി. ജോൺസൺ, വൈ.എ.റഹീം എന്നിവർ രണ്ട് പേർക്കുമുള്ള യാത്ര രേഖകൾ കൈമാറി.. ഷാർജ പത്തനംതിട്ട ജില്ല പ്രസിഡന്റ് സാം വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.

ഇ.പി. ജോൺസനും, വൈ.എ.റഹീമും യാത്ര രേഖകൾ കൈമാറുന്നു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *