കോഴിക്കോട്: ഓണനാളുകളിൽ വിഷരഹിത കാർഷിക ഉല്പന്നങ്ങൾ ലഭ്യമാക്കാൻ കാർഷിക വികസന കർഷക ക്ഷേമ വകുപ്പും, ഹോർട്ടികോർപ്പും വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരള (വി.എഫ്.പി.സി.കെ.)യും ചേർന്ന് ആഗസ്ത് 27 മുതൽ 30 വരെ 4 ദിവസങ്ങളിലായി ഓണസമൃദ്ധി 2020 കാർഷിക വിപണി സംഘടിപ്പിക്കും. ഓണസമൃദ്ധി 2020 കാർഷിക വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനവും ഹോർട്ടികോർപ്പിന്റെ കോഴിക്കോട് ജില്ലയിലെ 5 പുതിയ ഔട്ട് ലെറ്റുകളുടെ ഉദ്ഘാടനവും ഇ്ന്ന് വൈകുന്നേരം 4 മണിക്ക് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി. എസ്. സുനിൽകുമാറിന്റെ അധ്യക്ഷതയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കുന്നു. പച്ചക്കറികളുടെ ആദ്യവില്പന ടൂറിസം ദേവസം സഹകരണ മ ്രന്തി കടകം പ്പള്ളി സുരേന്ദ്ര3 നിർവ്വഹിക്കും. കോഴിക്കോട് ജില്ലാതല ഉദ്ഘാടനം് 27 ന് രാവിലെ 9 മണിക്ക് ചേളന്നൂർ ആഗ്രോ സർവീസ് സെന്റർ പരിസരത്ത് ഗതാഗത വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ നിർവ്വഹിക്കും.വിപണിയുടെ ഭാഗമായി ജില്ലയിൽ ആകെ 133 ഓണസമൃദ്ധി കാർഷിക വിപണികേന്ദ്രങ്ങളാണ് സംഘടിപ്പിക്കുന്നത്. ഇതിൽ 93 എണ്ണം കാർഷിക വികസന കർഷക ക്ഷേമ വകുപ്പും, ഹോർട്ടികോർപ്പ് 34 എണ്ണവും, വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരള (വി.എഫ്.പി.സി.കെ.) 6 വിപണികളുമാണ് 4 ദിവസങ്ങളിലായി സംഘടിപ്പിക്കുന്നത്.