കോഴിക്കോട് : പ്രവാസി സമൂഹത്തോട് സർക്കാരും നോർക്കയും കാണിക്കുന്ന മനുഷ്യത്വരഹിത നിലപാടുകൾക്കെതിരെ പ്രവാസി ലീഗ് സംസ്ഥാന വ്യാപകമായി നടത്തിയ ആ അയ്യായിരം എനിക്ക് കിട്ടിയില്ല എന്ന പ്രമേയവുമായി നടത്തിയ സമരത്തിൽ ആയിരങ്ങൾ പങ്കാകളായി നാടിനും കുടുംബത്തിനും വേണ്ടി കഠിനാധ്വാനം ചെയ്യുന്ന പ്രവാസികളെ ആപൽഘട്ടത്തിൽ പോലും സഹായിക്കാത്ത സർക്കാർ നിലപാടുകൾക്കെതിരെയുള്ള പ്രവാസി പ്രതിഷേധ സമരം താക്കിതായി മാറി. കോവിഡ് മാനദണ്ഡം പാലിച്ചും ഹൈക്കോടതി വിധി മാനിച്ചും പ്രവാസിഗ്യഹങ്ങളിലും പാർട്ടി – സംഘടനാ ഓഫീസ് പരിസരത്തുമായി നടത്തിയ സമരത്തിൽ അര ലക്ഷത്തിലധികം പേർ പങ്കാളികളായി .സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് വിദേശ നാടുകളിലുളള നൂറുക്കണക്കണിക്ക് കെ.എം സി.സി.പ്രവർത്തകരും പങ്കെടുത്തു.
2020 ജനവരി ഒന്നിന് ശേഷം നാട്ടിലെത്തിയവരും തിരിച്ചു പോകാൻ കഴിയാത്തവരുമായ പ്രവാസികൾക്ക് നോർക്ക പ്രഖ്യാപിച്ച അയ്യായിരം രൂപ ഉടൻ നൽകുക, പ്രവാസി ഡ്രീം പദ്ധതി നടപ്പിലാക്കുക, പ്രവാസി പുനരധിവാസം നടപ്പിലാക്കുക, തിരിച്ചു വന്ന മുഴുവൻ പ്രവാസികളെയും സഹായിക്കുന്നതിന് പാക്കേജ് തയാറാക്കുക എന്നി ആവശ്യങ്ങളാണ് പ്രവാസി ലീഗ് ഉന്നയിച്ചത്. സമരത്തിന്റെ സംസ്ഥാന തല ഉൽഘാടനം പ്രതിപക്ഷ ഉപനേതാവ് ഡോ: എം.കെ.മുനീർ നിർവ്വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയുർ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മു ഹാജി സ്വാഗതം പറഞ്ഞു.സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ കെ.സി. അഹമ്മത്, പി.എം.കെ.കാഞ്ഞിയൂർ, ജില്ലാ ജനറൽ സെക്രട്ടറി അഹമ്മത് കുറ്റിക്കാട്ടൂർ ട്രഷറർ കരാളത്ത് പോക്കർ ഹാജി പ്രസംഗിച്ചു. വിവിധ ജില്ലകളിൽ നടന്ന സമര പരിപാടികൾക്ക് കാപ്പിൽ മുഹമ്മത് പാഷ, ജലീൽ വലിയകത്ത്, കെ.വി.മുസ്തഫ, എൻ എം ഷരീഫ്, കലാപ്രേമി ബഷീർ ബാബു, കെ.കെ അലി, ഉമയനല്ലൂർ ശിഹാബുദ്ധീൻ, .എൻ പി ഷംസുദ്ധീൻ, എ.പി ഉമ്മർ, കെസി കുഞ്ഞബ്ദുള്ള ഹാജി, കെ. നുറുദ്ധീൻ, , ടി.എച്ച് കുഞ്ഞാലി ഹാജി, കെ.മുഹമ്മത് ഹനീഫ, സി കെ അഷ്‌റഫലി, സി.കെ.ബീരാൻ, ടി.എസ് ഷാജി, ഷുഐബ് അബ്ദുള്ള കോയ, ഇസ്മായിൽ കഞ്ഞിരപ്പള്ളി, നിസാർ നൂർ മഹൽ, മുഹ്‌സിൻ എം ബ്രൈറ്റ്, നല്ലനാട് ഷാജഹാൻ കാദർ ഹാജി ചെങ്കള, ടി.പി.മഹ്മൂദ്, ഖാദർ മടക്കിമല, സൈഫുദ്ധീൻ വലിയകത്ത്, ബഷീർ തെക്കൻ, സി മുഹമ്മദലി, പി.കെ മൂസ്സ, അഷ്‌റഫ് കൊച്ചാലും വിള, മുഹമ്മത് സക്കീർ തൊടുപുഴ, കെ.എച്ച് എം അഷ്‌റഫ്, വി.എസ് അഫ്‌സൽ, സിയാദ് ഷാനൂർ പങ്കെടുത്തു.