ഷാർജ: ഗാന്ധിജിയുടെ സ്വപ്നമായ ഗ്രാമ സ്വരാജ്, പഞ്ചായത്ത് രാജ്, നഗരപാലിക എന്ന പദ്ധതിയിലൂടെ നടപ്പിലാക്കി, വോട്ടവകാശം 18 വയസാക്കുകയും, ശാസത്രസങ്കേതികരംഗത്ത് ഇന്ത്യയെ ബഹുദൂരം എത്തിക്കാൻ രാജീവ് ഗാന്ധിക്ക് സാധിച്ചുവെന്ന് ഇൻക്കാസ് ഷാർജ കമ്മിറ്റി രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സദ്ഭാവനാ ദിന പരിപാടി ഉൽഘാടനം ചെയ്തു കൊണ്ട് ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി പറഞ്ഞു. ഇൻക്കാസ് ഷാർജ കമ്മിറ്റി പ്രസിഡന്റ് അഡ്വ.വൈ.എ റഹീം അധ്യക്ഷത വഹിച്ചു. ഇന്ത്യൻ അസോസിയേഷൻ ആക്ടിംങ്ങ് ട്രഷറർ ഷാജി ജോൺ, ഐ.എ.എസ്, ജോയന്റ് ജനറൽ സെക്രട്ടറി ശ്രീനാഥ്, ഐ.എ.എസ്, എം.സി.അംഗം സിബിലി, കൊല്ലം ജില്ല ഇൻക്കാസ് പ്രസിഡന്റ് രാജശേഖരൻ, സി.പി.ജലീൽ പ്രസംഗിച്ചു. വർക്കിംങ്ങ് പ്രസിഡന്റ് ബിജു അബ്രഹാം, സ്വാഗതവും, ട്രഷറർ മാത്യു ജോൺ നന്ദിയും പറഞ്ഞു.