തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കരുത് – ഓവർസീസ് എൻ.സി.പി

കുവൈറ്റ് : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യ മേഖലക്ക് നൽകാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്രസർക്കാർ പിൻമാറണമെന്ന് ഓവർസീസ് എൻസിപി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് , പ്രത്യേക കമ്പനി രൂപീകരിച്ച് കൊച്ചി-കണ്ണൂർ മോഡലിൽ തിരുവനന്തപുരം വിമാനത്താവളത്തെ ആധുനികവത്ക്കരിക്കാൻ സംസ്ഥാന സർക്കാരിനെ, കേന്ദ്ര സർക്കാർ അനുവദിക്കണം. വലിയ ആസ്തിയുള്ള മലയാളികളുടെ സ്വന്തം വിമാനത്താവളം സ്വകാര്യ മേഖലക്ക് കൈമാറാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധം മനസിലാക്കി കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ഓവർസീസ് എൻ സി പി പ്രസിഡണ്ട് ബാബു ഫ്രാൻസീസും, ജനറൽ സെക്രട്ടറി ജീവസ് എരിഞ്ചേരിയും പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *