കോഴിക്കോട് : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക് കൊടുത്ത കേന്ദ്രസർക്കാർ നടപടി തെറ്റാണെന്ന് പറയുന്ന മുഖ്യമന്ത്രി, അതേ അദാനിക്ക് വഴിഞ്ഞം തുറമുഖ പദ്ധതി നൽകുന്നത് ലജ്ജാകരവും പ്രതിഷേധാർഹവുമാണെന്ന് പി.സി ജോർജ് പീപ്പിൾസ് റിവ്യൂവിനോട് പറഞ്ഞു. 2019 ഡിസംബർ 31ന് തീർക്കേണ്ട പദ്ധതി 2020 സെപ്തംമ്പറായിട്ടും മൂന്നിൽ ഒന്ന്‌പോലും പൂർത്തീകരിച്ചിട്ടില്ല. വിഴിഞ്ഞം പദ്ധതി കേരളത്തിന് ദോഷകരമാണ്. പദ്ധതി പൂർത്തിയായാൽ ഏതാനും വർഷംകൊണ്ട് തിരുവനന്തപുരം നഗരം വെള്ളത്തിനടിയിലാവും. അദാനിയെ കേരളത്തിലെ പദ്ധതികളിൽ നിന്ന് ഒഴിവാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാവണം. ഈ മാസം 25 ന് ശേഷം വിഴിഞ്ഞം പദ്ധതിക്കെതിരെ വലിയ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നദ്ദേഹം പറഞ്ഞു.