പരിസ്ഥിതി കരടു വിജ്ഞാപനം ജനവിരുദ്ധം ആർ.ജെ.ഡി

കോഴിക്കോട് : നരേന്ദ്രമോദി സർക്കാർ അവതരിപ്പിച്ച പരിസ്ഥിതി കരടു വിജ്ഞാപനം ജനവിരുദ്ധമാണെന്നും, മണ്ണും, വായുവും, ജലവും മലിനമാക്കുന്ന വ്യവസായങ്ങളെ കയറൂരി വിടുന്നതുമാണെന്ന് രാഷ്ട്രീയ ജനതാദൾ ദേശീയ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായ അനു ചാക്കോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒന്നാം യു.പി.എ സർക്കാർ നയമായംഗീകരിച്ച 2006ലെ പാരിസ്ഥിതികാഘാത അവലോകന നയം മാതൃകാപരമായിരുന്നു. അതിൽ നിന്നുള്ള പുറകോട്ട് പോക്കാണ് ഇപ്പോൾ നടപ്പാക്കുന്നത്. വ്യവസായങ്ങൾ വർഷത്തിൽ രണ്ടു തവണ മലിനീകരണ നിയന്ത്രണ റിപ്പോർട്ട് സമർപ്പിക്കേണ്ടിയിരുന്നത് ഒരു തവണയായി കുറച്ചത് ദേശീയ ഹരിത ട്രൈബ്യൂണൽ നിയമങ്ങൾക്ക് വിരുദ്ധമാണ്. വ്യവസായം ആരംഭിച്ചതിന് ശേഷം അനുമതി എന്നതിലൂടെ ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം തടയുകയാണ് ഇത്തരം നടപടികളിലൂടെ വകുപ്പ് മന്ത്രി പ്രകാശ് ജവേദ്ക്കർ ജനവിരുദ്ധനാവുകയാണ്. 1947 എപ്രിൽ 6ന് നിലവിൽ വന്ന റബ്ബർ ആക്ട് റദ്ദാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം പതിനൊന്ന് ലക്ഷം റബ്ബർ കർഷകരോടുള്ള അവഹേളനമാണെന്ന് പ്രൊഫ.ഡോ.ജോർജ് ജോസഫ് പറഞ്ഞു.
റബ്ബർ മേഖലയിൽ ശാസ്ത്രസാങ്കേതിക വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തി ക്യഷി, വളപ്രയോഗം, വിളവെടുപ്പ്, വിപണനം, എന്നീ മേഖലകളിലുള്ള സർക്കാറിന്റെ ഇടപെടൽ ഉറപ്പുവരുത്തുന്ന ഒന്നാണ് റബ്ബർ ആക്ട്. പതിനൊന്ന് ലക്ഷം റബ്ബർ കർഷകരെ തള്ളിപറയുന്ന കേന്ദ്രസർക്കാർ നടപടി കടുത്ത അനീതിയാണ്. സ്വപ്‌ന സുരേഷും, ശിവശങ്കറും കൂട്ടാളികളും നടത്തിയ അഴിമതി കേരള മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. പിണറായിയുടെ രാജി പാർട്ടി ആവശ്യപ്പെടുന്നില്ലെങ്കിലും കേരള മനഃസാക്ഷി അതാവശ്യപ്പെടുന്നുണ്ട്. പുതുതായി പാർട്ടിയിലേക്ക് കടന്നുവന്ന ജനതാദൾ (യുഡിഎഫ്) സെക്രട്ടറി ജനറൽ പ്രൊഫ.ഡോ.ജോർജ് ജോസഫ്, ജനറൽ സെക്രട്ടറി ചോലക്കര മുഹമ്മദ് മാസ്റ്റർ, ട്രഷറർ അഡ്വ. മോഹൻദാസിനെയും പ്രവർത്തകരെയും സ്വാഗതം ചെയ്യുന്നതായി അവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പ്രൊഫ.ജോർജ് ജോസഫും പങ്കെടുത്തു.

അനു ചാക്കോ
Share

Leave a Reply

Your email address will not be published. Required fields are marked *