ഷാർജ: കഴിഞ്ഞ നാല് മാസക്കാലമായി ജോലിയില്ലാതെ അജ്മാൻ സനയ്യ ലേബർ ക്യാമ്പിൽ കഴിഞ്ഞിരുന്ന 90 തൊഴിലാളികളിൽ 45 തെലുങ്കാന തൊഴിലാളികളെ ഇൻകാസ് ഷാർജ കമ്മിറ്റി മുൻകൈ എടുത്ത് നാട്ടിലേക്കയച്ചു. നാട്ടിലേക്ക് പോകാനുള്ള ഔട്ട്പാസും ടിക്കറ്റും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇ.പി.ജോൺസന്റെ നേതൃത്വത്തിൽ ഇന്ത്യൻ കൗൺസിലേറ്റിന്റെ സഹായത്താൽ ശരിയാക്കി യാത്രയാക്കി. ബാക്കിയുള്ള മുഴുവൻ തൊഴിലാളികളെയും അടുത്ത് തന്നെ നാട്ടിലേക്കയക്കും. മുഴുവൻ തൊഴിലാളികൾക്കും അജ്മാനിലെ പേൾ ഗാർമെൻറ് ഹൗസ് എം.ഡി.മുഹമ്മദ് സഫീർ നൽകിയ ടീ ഷർട്ട്, തൊപ്പി, ഷോക്‌സ് പുന്നക്കൻ മുഹമ്മദലി, മധു കണ്ണോട്ട്, സി.പി.ജലീൽ, സലാം കളനാട്, അജിത്ത് കുമാർ പത്തനംതിട്ട, ഷാന്റി തോമസ് തെലുങ്കാറ എൻ.ആർ.ഐ ഫോറം പ്രസിഡണ്ട് റെഡി എന്നിവർ വിതണം ചെയ്തു.