ഷാർജ: തൊഴിൽ നൽകാമെന്ന് വാഗ്ദാനത്തിൽ തെലുങ്കാനയിൽ നിന്നുമെത്തി കുടുങ്ങിക്കിടക്കുന്ന 200ഓളം സഹോദരങ്ങൾക്ക് സഹായവുമായി ഇൻകാസ് രംഗത്തെത്തി. ഷാർജ കമ്മറ്റി പ്രസിഡന്റ് അഡ്വ.വൈ.എ റഹീമിന്റെ നേത്യത്വത്തിൽ ഇവർക്ക് ഭക്ഷണവും താമസവും ഏർപ്പാടാക്കി. മടക്കയാത്രക്കുള്ള ടിക്കറ്റും മറ്റ് സൗകര്യങ്ങളും കോൺസുലേറ്ററുമായി ബന്ധപ്പെട്ട് ഏർപ്പാടാക്കാൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി ജോൺസൺ മുന്നിട്ടിറങ്ങുകയായിരുന്നു. ഇവർക്കുള്ള ഭക്ഷണ ചിലവ് ഇൻകാസ് ജില്ലാ കമ്മറ്റികളാണ് വഹിക്കുന്നത്. ബിജു അബ്രഹാം, മധു തണ്ണോട്, ഷാന്റിതോമസ്, ബിജു, മൻസൂർ, സി.പി ജലീൽ, ശ്യാംവർഗ്ഗീസ്, രാജശേഖരൻ, ഡോ.രാജൻ, അജിത്ത് കുമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതായി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി പറഞ്ഞു.