കോഴിക്കോട് : മെഡിക്കൽ കോളേജിലെ ഇ എൻ ടി വിഭാഗത്തിലെ ഐ സി യു നവീകരണത്തിന്റെ ഭാഗമായി എയർ കണ്ടീഷൻ കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ നൽകി. ആസ്റ്റർ മിംസ് ബിസിനസ്സ് ഡവലപ്പ്മെന്റ് മാനേജർ നസീറിൽ നിന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. വി. ആർ. രാജേന്ദ്രൻ ഏറ്റുവാങ്ങി. ചടങ്ങിൽ ഡോ. അശോകൻ കുറ്റിയിൽ, ഡോ. കെ. പി. സുനിൽ കുമാർ, രാംജിത്ത് എന്നിവർ പങ്കെടുത്തു.