മലപ്പുറം: കേരളത്തിന്റെ ഡിജിറ്റൽ ബ്രാൻഡായ മൈജി – മൈ ജനറേഷൻ ഡിജിറ്റൽ ഹബ്ബിന്റെ പുതിയ ഷോറും വേങ്ങരയിൽ പ്രവർത്തനം ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തിൽ, വെർച്ചൽ റിയാലിറ്റി സാങ്കേതികവിദ്യ വഴിയാണ് ഷോറൂമിന്റെ ഉദ്ഘാടനം നടത്തിയത്. കോഴിക്കോട്ടെ മൈജിയുടെ കോർപ്പറേറ്റ് ഓഫീസിൽ സജ്ജീകരിച്ച അത്യാധുനിക വെർച്ചൽ സ്റ്റുഡിയോയിൽ നിന്നും മൈജി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.കെ.ഷാജിയുടെ മാതാവ് കുഞ്ഞീമ ഹജ്ജുമ്മയും ചേർന്നാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാണ് ഷോറും സജ്ജമാക്കിയിരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഷോപ്പ് ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിശാലമായ ഷോപ്പിംഗ് സൗകര്യമാണ് ഉപഭോക്താക്കൾക്കായി ഒരുക്കുന്നത്. സ്മാർട്ട് ഫോണുകൾ, ലാപ്‌ടോപ്, ഡെസ്‌ക്ടോപ്, ടാബ്ലറ്റ്, സ്മാർട്ട് ടിവി, വാച്ച്, എസി, അക്‌സസറീസുകൾ തുടങ്ങി എല്ലാ ബ്രാൻഡുകളുടെയും ഡിജിറ്റൽ ഉൽപ്പന്നങ്ങളുടെ വൈവിധ്യമായ ശേഖരം ഇവിടെ ലഭ്യമാണ്.വേങ്ങര മെയിൻ റോഡിൽ അയിശാസ് ടവറിലാണ് ഷോറും പ്രവർത്തിക്കുന്നത്. ഉപഭോക്താക്കൾക്കായി വൻ ഓഫറുകളും വിലക്കുറവും ഒപ്പം മറ്റ് ആനുകൂല്യങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാവിധ ഫിനാൻസ് സൗകര്യങ്ങളും ഷോറൂമുകളിൽ ലഭ്യമാണ്. 0% ഫിനാൻസ്, കുറഞ്ഞ ഇഎംഐയിൽ ലോൺ സാകര്യം എന്നിങ്ങനെ ഇന്ത്യയിലെ പ്രമുഖഫിനാൻസ് കമ്പനികളുമായി ചേർന്ന് മികച്ച ഫിനാൻസ് സാകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം ഉൽപ്പന്നങ്ങൾ എല്ലാവിധ പ്രൊട്ടക്ഷനും മൈജി ഒരുക്കിയിരിക്കുന്നു. വിദഗ്ധ ടെക്‌നീഷ്യൻമാരുടെ കീഴിൽ റിപ്പയർ, സർവ്വീസ് സാകര്യവും, പ്രത്യേക ഉൽപ്പന്നങ്ങൾക്ക് എക്‌സ്‌ചേഞ്ച്! സൗകര്യങ്ങളും ഷോറൂമിൽ ലഭ്യമാണ്. ഫോൺ : 7994114488