സി.പി ജലീലിനെ ആദരിച്ചു

ദുബായ്: യു.എ.ഇ സർക്കാർ നടത്തുന്ന ലോക മൂന്നാം കോവിഡ് വാക്‌സിൻ പരീക്ഷണത്തിന് സ്വയം വിധേയനായ ഇൻക്കാസ് ദുബൈ കമ്മിറ്റി ട്രഷറർ സി.പി.ജലീലിനെ ഇൻക്കാസ് യു.എ.ഇ കമ്മറ്റി ആദരിച്ചു. ആക്ടിംങ്ങ് പ്രസിഡന്റ് ടി.എ.രവീന്ദ്രൻ പൊന്നാട അണിയിച്ചു. ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇ.പി.ജോൺസൻ, എൻ.പി.രാമചന്ദ്രൻ, ടി.പി.അശറഫ് ദുബൈ കമ്മിറ്റി പ്രസിഡന്റ് നദീർ കാപ്പാട്, ജനറൽ സെക്രട്ടറി ബി.എ. നാസർ ചടങ്ങിൽ പങ്കെടുത്തു.

സി.പി.ജലീലിനെ ആക്ടിംങ്ങ് പ്രസിഡന്റ് ടി.എ.രവീന്ദ്രൻ പൊന്നാട അണിയിച്ചാദരിക്കുന്നു
Share

Leave a Reply

Your email address will not be published. Required fields are marked *