പി.എ ഹംസ സ്‌പോർട്‌സ് കൗൺസിൽ ഓഫ് ഇന്ത്യ പ്രസിഡന്റ്

 

കോഴിക്കോട് : സപോർട്‌സ് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി പി.എ ഹംസയെ തിരെഞ്ഞെടുത്തു. പ്രമുഖ സ്‌പോർട്‌സ് സംഘാടനകനായ പി.എ ഹംസ, കേരളത്തിൽ നടന്ന 35-ാമത് ദേശീയ ഗെയിംസിന്റെ ഓർഗനൈസിംഗ് സെക്രട്ടറി, കേരള കളരിപയറ്റ് ഫെഡറേഷൻ പ്രസിഡന്റ്, കേരള സ്‌പോർട്‌സ് കൗൺസിൽ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അംഗം, കേരള റോവിങ് അസോസിയേഷൻ പ്രസിഡന്റ്, കോഴിക്കോട് ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്, സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ജോയന്റ് സെക്രട്ടറി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *