കോഴിക്കോട് : എച്ച്.ഡി.എഫ്.സി ബാങ്ക് കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ ഭാഗമായി സാമ്പത്തിക – സാമൂഹ്യ മേഖലയിൽ മികച്ച പ്രവർത്തനം നടത്തിയവരെ ആദരിക്കുന്നതിന്റെ ഭാഗമായി ദേശീയ തലത്തിൽ ഏർപ്പെടുത്തിയ ഔർ നൈബർ ഹുഡ് ഹീറോ അംഗീകാരം ഷെവലിയാർ സി.ഇ.ചാക്കുണ്ണിക്ക് സമ്മാനിച്ചു. സാമ്പത്തിക- സാമൂഹ്യ- സംസ്‌കാരിക പ്രവർത്തനത്തിനു പുറമേ കോവിഡ് 19 കാലത്ത് നടത്തിയ മാതൃക പ്രവർത്തനം കൂടി പരിഗണിച്ചാണ് ഷെവലിയാർ സി.ഇ ചാക്കുണ്ണിക്ക് ചങ്ങരംകുളം ബ്രാഞ്ചിൽ വെച്ച് അംഗീകാരം നൽകിയത്. ചടങ്ങിൽ ബ്രാഞ്ച് മാനേജർ ജോളിൻ പി ജോർജ് ഷെവലിയാർ സി.ഇ.ചാക്കുണ്ണിക്ക് പുരസ്‌കാരം നൽകി ആദരിച്ചു. കോവിഡ് കാലത്ത് വിമാനയാത്രക്കാർക്ക് പി.പി.ഇ കിറ്റുകൾ നൽകിയും, തന്റെയും കുടുംബാംഗങ്ങളുടെയും കെട്ടിട വാടക ഒഴിവാക്കിയും അദ്ദേഹം മാത്യക കാട്ടിയിരുന്നു. അസിസ്റ്റന്റ് മാനേജർ എം.കെ. വിവേക് , ഡെപ്യൂട്ടി മാനേജർ സൂരജ്.കെ. ,സെയിൽസ് ഓഫീസർ ഷബാബ് എം, നിഖിൽ ഡോണി എന്നിവർ പങ്കെടുത്തു.