ഇൻകാസ് മൃതസഞ്ജീവനി മൂന്നാം ഘട്ടം ആരംഭിച്ചു

ഷാർജ: ഇൻകാസ് യൂ ഏ ഇ കമ്മിറ്റി നടപ്പാക്കി വരുന്ന നാട്ടിൽ നിന്നും ജിവൻ രക്ഷാ മരുന്നുകൾ എത്തിച്ചു നൽകുന്ന ഇൻകാസ് മൃതസഞ്ജീവനി മൂന്നാം ഘട്ട മരുന്ന് വിതരണം ചെയ്തു തുടങ്ങി.3000 രൂപ മുതൽ 14000 രൂപ വരെ വ്യത്യസ്ത നിരക്കിൽ കൊറിയർ ചാർജ് നൽകിയാണ് മരുന്നുകൾ എത്തിക്കുന്നത്. നിർധനരായ പ്രവാസികൾക്ക് പൂർണ്ണമായും സൗജന്യമായാണ് മരുന്നുകൾ എത്തിച്ചു നൽകുന്നത്. കോഴിക്കോട് പയ്യോളി സ്വദേശി ലത്തീഫ് , ആന്ധ്രപ്രദേശ് സ്വദേശി മിർസ എന്നിവർക്ക് ഇൻക്കാസ് യു.എ.ഇ. ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി മരുന്നുകൾ നൽകി കൊണ്ട് മുന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി.പി.ജലീൽ, എ.വി.മധു തണ്ണോട്ട്, ഷാന്റി തോമസ് പങ്കെടുത്തു.

ഇൻകാസ് യുഎഇ ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി മരുന്നുകൾ കൈമാറുന്നു
Share

Leave a Reply

Your email address will not be published. Required fields are marked *