കോഴിക്കോട്: കോവിഡ് കാലത്തും നിസ്വാർത്ഥ സേവനം നടത്തി വരികയായിരുന്ന മെഡിക്കൽ കോളേജിലെ നൂറോളം വരുന്ന ശുചീകരണ തൊഴിലാളികളെ യാതൊരു മുന്നറിയിപ്പും കൂടാതെ പിരിച്ച് വിട്ടത് കടുത്ത അനീതിയാണെന്ന് കെപിസിസി മെമ്പറും മെഡിക്കൽ കോളേജിലെ മുൻ എച്ച് ഡി സി മെമ്പറുമായ കെ വി സുബ്രഹ്മണ്യൻ പറഞ്ഞു. കൊറോണ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ വർഷങ്ങളോളം പ്രവൃത്തി പരിചയമുള്ളവരെ മാറ്റി യാതൊരു മുൻപരിചയവുമില്ലാത്തവരെ പെട്ടന്ന് നിയമിച്ചത് ആശുപത്രിയുടെ പ്രവർത്തനത്തെ പോലും താളം തെറ്റിക്കുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു. വിഷയത്തിൽ ആരോഗ്യ മന്ത്രി അടിയന്തരമായി ഇടപെടണമെന്നും കെ വി സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു.