റിവേഴ്‌സ് ക്വാറന്റൈൻ : രാജ്യത്ത് ആദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ

കോഴിക്കോട് : കോവിഡ് 19 മരണനിരക്ക് നിയന്ത്രിക്കുന്നതിൽ ഏറ്റവും ഫലപ്രദമായ റിവേഴ്‌സ് ക്വാറന്റൈൻ സംവിധാനം കോഴിക്കോട് ആസ്റ്റർ മിംസിൽ ആരംഭിച്ചു. 65 വയസ്സിൽ കൂടുതൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കാണ് റിവേഴ്‌സ് ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്തുന്നത്. അസുഖം വന്ന് ചികിത്സിക്കുന്നതിനേക്കാൾ ഫലപ്രദം അസുഖം വരാതെ സൂക്ഷിക്കുകയാണ് എന്ന പ്രാഥമിക യുക്തിയാണ് റിവേഴ്‌സ് ക്വാറന്റൈൻ എന്ന സങ്കൽപ്പത്തിന്റെ അടിസ്ഥാനം. ജർമ്മനി ഉൾപ്പെടെയുള്ള ചില യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് വ്യാപനം ശക്തമായിട്ടും മരണ സംഖ്യ കുറയ്ക്കുവാൻ സാധിച്ചത് മുതിർന്ന പൗരന്മാർക്കായി കൃത്യമായി ആസൂത്രണം ചെയ്ത് റിവേഴ്‌സ് ക്വാറന്റൈൻ നടപ്പിലാക്കിയതാണ്. മൂന്ന് രീതിയിലൂടെ് റിവേഴ്‌സ് ക്വാറന്റൈൻ നടപ്പിലാക്കാൻ സാധിക്കും. ഇതിൽ ആദ്യത്തെത് വീട്ടിലിരുന്ന് സ്വയം ക്വാറന്റൈൻ സ്വീകരിക്കുക എന്നതാണ്. ഇത്തരത്തിൽ റിവേഴ്‌സ് ക്വാറന്റൈൻ സ്വീകരിക്കുന്നവർക്ക് ഡോക്ടർമാരുടെ നേതൃത്വത്തിൽ ആവശ്യമായ മെഡിക്കൽ പരിചരണവും അനുബന്ധ സേവനങ്ങഴളും ആസ്റ്റർ സീനിയർ റിവേഴ്‌സ് ക്വാറന്റൈനിന്റെ ഭാഗമായി വീട്ടിലെത്തിച്ച് നൽകുന്നു. ഹോട്ടലുകളിൽ റിവേഴ്‌സ് ക്വാറന്റൈൻ സ്വീകരിക്കാനുള്ള സംവിധാനമാണ് രണ്ടാമത്തേത്. ആസ്റ്റർ മിംസിന്റെ നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിലെ വിവിധ ഹോട്ടലുകളുമായി സഹകരിച്ച് റിവേഴ്‌സ് ക്വാറന്റൈനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ഹോട്ടലുകളിൽ റിവേഴ്‌സ് ക്വാറന്റൈൻ സ്വീകരിക്കുന്നവർക്ക് ആസ്റ്റർ മിംസിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ വൈദ്യസഹായം ഉൾപ്പെടെയുള്ള മുഴുവൻ സേവനങ്ങളും മുഴുവൻ സമയവും ഉറപ്പ് വരുത്തുന്നു.പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദ്ദം മുതലായ മറ്റ് രോഗങ്ങളുള്ളവർക്ക് ആശുപത്രിയിൽ തന്നെ റിവേഴ്‌സ് ക്വാറന്റൈൻ സ്വീകരിക്കുന്ന രീതിയാണ് മൂന്നാമത്തേത്. ഇതുപ്രകാരം ആവശ്യമായവർക്ക് ആശുപത്രിയിൽ അഡ്മിറ്റാകാവുന്നതാണ്. പ്രത്യേകം സജ്ജീകരിച്ച ഐസോലേഷൻ ഏരിയയിലാണ് ഇവർക്ക് താമസം സജ്ജമാക്കുന്നത്. മുഴുവൻ സമയവും ആശുപത്രിയുടെ നേരിട്ടുള്ള സേവനങ്ങൾ ഇവർക്ക് ലഭ്യമാകുന്നു. ഇന്ത്യയിൽ ആദ്യമായാണ് റിവേഴ്‌സ് ക്വാറന്റൈൻ സംവിധാനം ലഭ്യമാകുന്നത്. ഇതിനാവശ്യമായ മുഴുവൻ സജ്ജീകരണങ്ങളും ഒരുക്കിയതായും, ഇന്ന് മുതൽ റിവേഴ്‌സ് ക്വാറന്റൈൻ പ്രാബല്യത്തിൽ വന്ന് കഴിഞ്ഞതായും ആസ്റ്റർ മിംസ് സി. ഇ. ഒ ഫർഹാൻ യാസിൻ പറഞ്ഞു. കോവിഡ് 19 പ്രതിരോധത്തിനായുള്ള പോരാട്ടത്തിൽ ആസ്റ്റർ സീനിയർ റിവേഴ്‌സ് ക്വാറന്റൈൻ വലിയ മുതൽക്കൂട്ടായി മാറും എന്നതിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 9072 650 650, 8606 234 234

Share

Leave a Reply

Your email address will not be published. Required fields are marked *