കോഴിക്കോട് : സ്വർണ്ണകള്ളക്കടത്തിന് കുട്ടുനിന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്ന ആവശ്യവുമായി ബി ജെ പി നടത്തുന്ന കരിദിനത്തിന്റെ നോർത്ത് നിയോജക മണ്ഡലതല ഉദ്ഘാടനം ചേവരമ്പലത്ത് നടന്നു. വാർഡ് കൗൺസിലറും ജില്ല സെക്രട്ടറിയുമായ ഇ.പ്രശാന്ത് കുമാർ ഉദ്ഘാടനം ചെയ്യ്തു. നോർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു അധ്യക്ഷത വഹിച്ചു. പി.രജിത് കുമാർ പാറോപ്പടി, എം.സി സുധീഷ് കുമാർ, പി.ആനന്ദൻ പ്രസംഗിച്ചു. പ്രതിഷേധ പന്തവും മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു.