അഡ്വ.വൈ.എ റഹീമിനെ ആദരിച്ചു

അജ്മാൻ: നാല് പതിറ്റാണ്ടായി സാമൂഹ്യ, ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമായ അഡ്വ: വൈ എ റഹീമിനെ അജ്മാൻ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി ആദരിച്ചു. അജ്മാനിൽ നടന്ന യോഗത്തിൽ ഇൻകാസ് അജ്മാൻ പ്രസിഡന്റ് നസീർ മുറ്റിച്ചൂൽ പുരസ്‌ക്കാരം നൽകി. യുഎഇ ഇൻകാസ് സെൻട്രൽ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് ടി എ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അജ്മാൻ ഇൻകാസിന്റെ മെമ്പർഷിപ്പ് ഉദ്ഘാടനം യുഎഇ ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി നിർവ്വഹിച്ചു. ഫ്‌ളൈ വിത്ത് ഇൻകാസ് കോർഡിനേറ്റർ മുനീർ കുമ്പള, ഷാർജ ഇൻകാസ് സെക്രട്ടറി അബ്ദുൽ സലാം ,അജ്മാൻ ഇൻകാസ് വർക്കിംഗ് പ്രസിഡന്റ് റഫീഖ് മാനംകണ്ടത്ത്, വൈസ് പ്രസിഡന്റ് ശ്രീകുമാർ നമ്പ്യാർ, ബിജിത്ത് ധരൻ ശശിധരൻ, സെൽവറുദ്ദീൻ, ബിജു ജോൺ, സജീവൻ, ജബ്ബാർ, അനീഷ ആശംസകൾ നേർന്നു. അജ്മാൻ ഇൻകാസ് ജനറൽ സെക്രട്ടറി ഗീവർഗ്ഗീസ് പണിക്കർ സ്വാഗതവും. ജോയിന്റ് ട്രഷറർ അബ്ദുൽ സലാം നന്ദി പറഞ്ഞു.

അഡ്വ: വൈ.എ റഹീമിനെ ഇൻകാസ് അജ്മാൻ പ്രസിഡന്റ് നസീർ മുറ്റിച്ചൂൽ പുരസ്‌കാരം നൽകി ആദരിക്കുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *