കോഴിക്കോട് : കോവിഡ്19ന്റെ സാഹചര്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സിറ്റി ജനത കാരുണ്യം ട്രസ്റ്റ് ടിവി നൽകി. ഈസ്റ്റ്ഹിലിലെ വിദ്യാർത്ഥിക്കാണ് ടിവി നൽകിയത്. ട്രസ്റ്റ് ചെയർമാനും കെ.പി.സി.സി.മെമ്പറുമായ കെ.വി.സുബ്രഹ്മണ്യൻ, വെള്ളയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് സി.പി.സലീമിന് ടിവി കൈമാറി. കെ..ഡി.എഫ് (ഡി) ജില്ലാ പ്രസിഡണ്ട് പി.ടി.ജനാർദ്ദനൻ, എടക്കാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി സെക്രട്ടറി എ.പി.സൻജയ്‌സിംഗ്, ബാബു പരുത്തിക്കാട്, കിഷോർ, ശ്രീശാന്ത് ചടങ്ങിൽ പങ്കെടുത്തു.