കോഴിക്കോട്: കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയത്തിനു കീഴിൽ ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിന്റെ ഭാഗമായി കോമൺ സർവ്വീസ് സെന്ററുകളിലൂടെ കോവിഡ് കാലത്ത് അവശ്യസാധനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുവാനുള്ള കോമൺ സർവ്വീസ് സെന്റർ ഗ്രാമീൺ ഇ സ്റ്റോർ ഓൺലൈൻ പദ്ധതിയ്ക്ക് കോഴിക്കോട് ജില്ലയിൽ തുടക്കമായി. കോഴിക്കോട് കോർപ്പറേഷനിൽ ഗ്രാമീൺ സ്റ്റോർ ലോഗിൻ ഇ കാർട്ട് എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു. മലബാർ ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡണ്ട് ശ്യാം സുന്ദർ, സി.എസ്.സി വിഎൽഇ ജിജേന്ദ്രൻ പി യിൽ നിന്ന് ആദ്യ വിൽപ്പന സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. കർഷകരുടെയും ചെറുകിട ഉൽപ്പാദകരുടെയും വിപണി കിട്ടാത്ത ഉൽപ്പന്നങ്ങൾ ഇ സ്റ്റോറിൽ വിൽപ്പനയ്ക്ക് വെക്കാവുന്നതാണ്. സി.എസ്.സി ഗ്രാമീൺ ഇ സ്റ്റോർ എന്ന മൊബൈൽ ആപ്പിലൂടെയും സാധനങ്ങൾ ഓർഡർ ചെയ്യാവുന്നതാണ്. കേരളത്തിൽ മൂവായിരത്തിലധികം സ്‌റ്റോറുകൾ പ്രവർത്തന സജ്ജമായിട്ടുണ്ട്.