കൈതകുണ്ട: ഓൺലൈൻ പഠനത്തിന് പ്രയാസം നേരിട്ട വിദ്യാർത്ഥിക്ക് ടിവി നൽകി. ബിജെപി പ്രവർത്തകരാണ് ചെറുകാവ് പഞ്ചായത്തിലെ കൈതക്കുണ്ട വാർഡിൽ മാതൃകാ പ്രവർത്തനം നടത്തിയത്. ചടങ്ങിൽ ബി.ജെ.പി. പഞ്ചായത്ത് പ്രസിഡണ്ട് ജയചന്ദ്രൻ കപ്പേളടത്ത്, സെക്രട്ടറി വിനോജ് പുതുക്കോട്, കൃഷ്ണനുണ്ണി കൃഷ്ണഗിരി ,രവികുമാർ ഒടുക്കത്തിൽ, മനോജ് പാലാശ്ശേരി, അമൃതരാജ് മുന്നാം തൊടി, രഘു കൊടാമ്പാട്ടിൽ പുറായ് സംബന്ധിച്ചു.