സൗജന്യ കോവിഡ് പരിശോധന

ദുബായ് : കോവിഡിനെ ചെറുക്കുന്നതിന്റെ ഭാഗമായി ഇൻകാസ് യുഎഇയും റാസ് അൽഖൈമ ഇന്ത്യൻ അസോസിയേഷനും സംയുക്തമായി സൗജന്യ കോവിഡ് ടെസ്റ്റ് സംഘടിപ്പിക്കും. 16ന് വ്യാഴം മുതൽ 20 വരെ രാവിലെ 7.30 മുതൽ വൈകുന്നേരം 5 മണി വരെ പരിശോധന നടക്കും. അഞ്ചു ദിവസങ്ങളിലായി പതിനായിരത്തിലധികം പേരെ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. എമിറേറ്റ്‌സ് ഐഡി കാർഡുമായി വരുന്നവർക്ക് ടെസ്റ്റ് നടത്താനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ഇൻകാസ് കേന്ദ്ര കമ്മറ്റി പ്രസിഡന്റ് ടി.എ.രവീന്ദ്രൻ, ഇന്ത്യൻ അസോസിയേഷൻ ആർഎകെ പ്രസിഡണ്ട് എസ്.എ. സലിം, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, ഇൻകാസ് ആർഎകെ വർക്കിംഗ് പ്രസിഡന്റ് നാസർ സൽദാന എന്നിവർ അഭ്യർത്ഥിച്ചു. രജിസ്‌ട്രേഷനും മറ്റ് വിശദവിവരങ്ങൾക്കും നാസർ സൽദാനയെ 05530644364, 072288345 എന്നീ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *