കോഴിക്കോട് : സുഭിക്ഷ കേരളം പദ്ധതിയുടെ പ്രവർത്തനത്തിന് കൃഷിഭവൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ, ജില്ലകൃഷി ആഫീസുകളിലേക്കും ജില്ലയിലെ ഫാമുകളിലേക്കും സന്നദ്ധസേവന പ്രവർത്ത കരെ ആവശ്യമുണ്ട്. കാർഷിക ബിരുദധാരികൾ, കാർഷിക ഡിപ്ലോമ, ജൈവകൃഷി ഡിപ്ലോമ,
മാനേജ്മെന്റ് ബിരുദധാരികൾ, സാമൂഹികസേവനം, വാണിജ്യ ശാസ്ത്രം എന്നിവയിലെ ബിരുദധാരികൾ, വി.എച്ച്.എസ്.സി സർട്ടിഫിക്കറ്റുകളുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. ആറ് മാസമാണ് സേവനകാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഉൽപാദനം മുതൽ വിപണനം വരെയുളള
പ്രവർത്തി പരിചയവും സർട്ടിഫിക്കറ്റും ലഭിക്കും. കൃഷിഭവന്റെ വിവിധ പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥരുടെ നിർദേശാനുസരണം പ്രവർത്തിക്കണം. താത്പര്യമുള്ളവർ ബയോഡേറ്റ കൃഷിഭവൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ്, പ്രിൻസിപ്പൽ കൃഷി ഓഫീസ് എന്നിവിടങ്ങളിൽ നൽകണം. അവസാന തീയതി 2020 ജൂലായ് 31 കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04952370897