‘പുസ്തകപ്പച്ച ‘ പദ്ധതിക്ക് തുടക്കമായി

കോഴിക്കോട് : സംസ്ഥാനത്തെ തിരെഞ്ഞെടുത്ത കേന്ദ്രങ്ങളിലെ അർഹരായ വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ ലഭ്യമാക്കാൻ എസ്.ഐ.ഒ കേരളയും, പീപ്പിൾസ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സഹായപദ്ധതിയായ ‘പുസ്തകപ്പച്ച’ക്ക് തുടക്കമായി. വിദ്യാർത്ഥി ഭവൻ ഹാളിൽ നടന്ന ലഘു ചടങ്ങിൽ പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അഫീഫ് ഹമീദ്, സംസ്ഥാന സമിതിയംഗം അബ്ദുൽ ജബ്ബാർ, എം.എ ഖയ്യൂം, തഹ്‌സീൻ മമ്പാട്, അസ്‌ലഹ് കക്കോടി, ഹസൻ സ്വാലിഹ് സംബന്ധിച്ചു.

എസ് ഐ ഒ പീപ്പിൾസ് ഫൗണ്ടേഷൻ സംയുക്തമായി ആയി നടത്തി വരുന്ന ‘പുസ്തകപ്പച്ച വിദ്യാഭ്യാസ സഹായ പദ്ധതി ’20 സംസ്ഥാനതല ഉദ്ഘാടനം പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം കെ മുഹമ്മദലി നിർവഹിക്കുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *