സാംസ്‌കാരിക-ജീവകാരുണ്യ പ്രവർത്തനവുമായി മുന്നേറുക -മാമ്മുക്കോയ

മലബാർ മൈൻഡ് ചാരിറ്റി പ്രവർത്തനം ഉദ്ഘാടനം ചെയ്തു

 

കോഴിക്കോട് : ദാരിദ്ര്യം പല കാലത്തും പലരീതിയിൽ ഉണ്ടായിരുന്നെങ്കിലും പണ്ട് ദാരിദ്ര്യമുണ്ടായാൽ സഹായമെത്തിക്കുന്നവരുടെ എണ്ണം പരിമിതമായിരുന്നു. ഇന്നത്തെ കാലത്ത് പ്രതിസന്ധി ഘട്ടങ്ങളിൽ സഹായം വർദ്ധിച്ചിട്ടുണ്ടെന്ന് സിനിമാ നടൻ മാമുക്കോയപറഞ്ഞു.കോഴിക്കോട്ടെകലാസ്വാദകരുടെകൂട്ടായ്മയായ മലബാർ മൈൻഡിന്റെ ചാരിറ്റി പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്കാലങ്ങളിൽ ദാരിദ്ര്യമുണ്ടായാൽ സഹായിക്കാൻ സമ്പന്നർ കുറവായിരുന്നു. സമ്പന്നർ വർദ്ധിച്ച കാലമാണിത്. ഒരു വ്യക്തി വിചാരിച്ചാൽ തന്നെതന്റെചുറ്റുപാടുമുള്ളവരെസഹായിക്കാനാവും.സാമ്പത്തികശേഷിയുള്ളവരെ നാം കണ്ടെത്തണം. കാശ് ധാരാളമുണ്ടായിട്ട് കാര്യമില്ല മറ്റുള്ളവരെ സഹായിക്കാനുള്ള മനസുണ്ടാവണം. ഞാൻ എന്റെ ബിസിനസ്, എന്റെ കുടുംബം എന്ന ചിന്താഗതി മാറണം. കലാസ്വാദകനായ വ്യക്തി നല്ലൊരു മനുഷ്യസ്നേഹി കൂടിയായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്ങനെയുള്ള സംഘടനയാണ് മലബാർ മൈൻഡ്. പരസ്പരം സ്നേഹിക്കുക, സഹായിക്കുക എന്നതാണ് നമ്മുടെ ജീവിത ലക്ഷ്യമാവേണ്ടത്. ജനനം മുതൽ മരണം വരെയുള്ള പ്രവർത്തനമാണ് പ്രാർത്ഥനയെന്ന് വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞിട്ടുള്ളത് ഇക്കാലഘട്ടത്തിൽ സ്മരണീയമാണ്. ജീവകാരുണ്യ പ്രവർത്തനം നടത്തിയില്ലെങ്കിൽ നാം നടത്തുന്ന ആരാധനകൊണ്ട് ഫലമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മലബാർ മൈൻഡ് ചാരിറ്റി പ്രോഗ്രാമിന്റെയും, ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾക്ക് നൽകുന്ന ടി.വിയുടെ വിതരണോൽഘാടനവും അദ്ദേഹം നിർവ്വഹിച്ചു. 20ഓളം ടിവികളും, 200ഓളം ഭക്ഷ്യധാന്യകിറ്റുകളും വിതരണം ചെയ്തു. സിവിൽസ്റ്റേഷൻ ഗവൺമെന്റ് യു.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് പുഷ്പമാത്യു ആദ്യ ടി.വി ഏറ്റുവാങ്ങി. വാർഡ് കൗൺസിലർ പി.കിഷന്ദ്ചന്ദ് കിറ്റുകൾ വിതരണം ചെയ്തു. സെക്രട്ടറി ഇസ്ഹാഖ് കളത്തിങ്കൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സി.കെ മൊയ്തീൻകോയ അധ്യക്ഷതവഹിച്ചു. കോയട്ടി, പുഷ്പ മാത്യു ആശംസകൾ നേർന്നു. ബീരാൻകോയ കൽപ്പുറത്ത് നന്ദി പറഞ്ഞു.

 

മലബാർ മൈൻഡ് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് നൽകുന്ന ടി.വി സിനിമാനടൻ മാമുക്കോയ, സിവിൽ സ്‌റ്റേഷൻ യു.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് പുഷ്പ മാത്യുവിന് കൈമാറുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *