കോഴിക്കോട് : പുതിയ സഹകരണ ഓഡിനൻസിലൂടെ പടർന്നു പന്തലിച്ച സഹകരണ മേഖലയെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ജനതാദൾ (എസ്) ജില്ലാ നേതൃ കൺവെൻഷൻ ആവശ്യപ്പെട്ടു. ഇത് തിരുത്തണം. സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ യോജിച്ച അന്വേഷണത്തിലൂടെ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടു വരണമെന്നും ഇത് രാഷ്ട്രീയ വൽകരിച്ച് സംസ്ഥാന സർക്കാറിനെതിരെ തിരിക്കാനുളള കുൽസ്ലിത ശ്രമം തിരിച്ചറിയണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യയുടെ അധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന പ്രസിഡണ്ട് സി.കെ നാണു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.പി മുകുന്ദൻ ,പി.കെ കബീർ, ടി.കെ ശരീഫ്, റഷീദ് മുയിപ്പോത്ത്, പ്രമോദ് അഴിയൂർ, എം.ടി.കെ നിധിൻ ,ടി.എൻ.കെ ശശീന്ദ്രൻ , സുരേഷ് മേലേപ്പുറത്ത്, ദിനേശ് കാപ്പും കര, സുധീഷ് തിരുവള്ളൂർ, കെ. പ്രകാശൻ സംസാരിച്ചു.